DweepDiary.com | ABOUT US | Friday, 29 March 2024

പിഞ്ചുബാലികയെ പീഡിപ്പിക്കാന്‍ ശ്രമം- ആന്ത്രോത്ത് സ്വദേശി റിമാന്‍ഡില്‍

In main news BY Admin On 02 August 2015
കില്‍ത്താന്‍(28.7.15):- ഇന്നലെ എത്തിയ എം.വി. കവരത്തി കപ്പലിലില്‍ നിന്ന് കേള്‍ക്കാന്‍ സാധിച്ചത് മൃഗവും നാണിച്ചുപോകുന്ന വാര്‍ത്ത. ആന്ത്രോത്ത് നിന്ന് കല്‍പേനി വഴി കില്‍ത്താനിലെത്തിയതായിരുന്നു കപ്പല്‍. കല്‍പേനിയില്‍ നിന്ന് കയറിയ ചെത്ത്ലാത്ത് സ്വദേശിയായ ഒരു ഉദ്യോഗസ്ഥന്റെ അഞ്ചര വയസ്സുള്ള പിഞ്ചുകുഞ്ഞിനെയാണ് ആന്ത്രോത്ത് സ്വദേശിയായ മുഹമ്മദ് നാദിര്‍ കുഞ്ഞാലി (19) എന്ന യുവാവ് പീഡിപ്പിക്കാന്‍ശ്രമിച്ചത്. ബങ്ക് ക്ലാസ്സില്‍ യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെ കൂടെയുറങ്ങിയ മകളെ ഇദ്ദേഹം എടുത്തു കൊണ്ടുപോവുകയായിരുന്നു. കുട്ടി ബഹളം വെച്ചതിനെതുടര്‍ന്ന് യാത്രക്കാന്‍ ഉണരുകയും പ്രതിയെ പിടികൂടുകയും ചെയ്തു. ഉടന്‍ തന്നെ കപ്പല്‍ പോലീസിനെ വിവരമറിയിക്കുകയും അവര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കപ്പല്‍ കില്‍ത്താനിലെത്തിയപ്പോള്‍ പ്രതിയെ പോലീസിന് കൈമാറി. പ്രതി റിമാന്‍ഡിലാണ്. കില്‍ത്താന്‍ പോലീസ്റ്റേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവത്തിന് FIR രജിസ്ട്രര്‍ചെയ്യുന്നതെന്ന് എസ്.ഐ.ഖലീല്‍ഖാന്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY