DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് - ആന്തമാന്‍ ദ്വീപുകള്‍ മുഖ്യ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു : കേന്ദ്ര മന്ത്രി

In main news BY Admin On 15 July 2015
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വേകിയതായി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായി വിനോദ സഞ്ചാര മേഖലയെ ഉയര്‍ത്താനാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിലൂടെ സാധിച്ചതായി കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചു. മ്യാന്‍മാര്‍, അമേരിക്ക, ബ്രസീല്‍,കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്.
വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ലക്ഷദ്വീപ് , ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേയും വിനോദ സഞ്ചാരമേഖയെ കൂടുതല്‍ വികസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി അറിയിച്ചു . മേഖലയുടെ വികസനത്തിനായി ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങളുമായി സഹകരിക്കും . ഇതോടൊപ്പം ആഭ്യന്തര വിനോദസഞ്ചാര മേഖലയിലും പുരോഗതി ഉണ്ടാകുന്നുണ്ട്. ഇക്കോ ടൂറിസം, മെഡിക്കല്‍ ടൂറിസം മേഖലകളിലും വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിചേര്‍ത്തു.


അവലംബം: Janam TV (http://www.janamtv.com/news/2015/07/09/361007338624).

SHARE YOUR FEEDBACK

RECENT IN THIS CATEGORY