DweepDiary.com | ABOUT US | Friday, 19 April 2024

മഹാരാജാസ് കോളേജില്‍ സംഘട്ടനം - ലക്ഷദ്വീപ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

In main news BY Admin On 08 July 2015
കൊച്ചി (07/07/2015): സ്വയംഭരണ പദവിക്കെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി അടച്ചിട്ടിരുന്ന എര്‍ണാകുളം മഹാരാജാസ് കോളേജ് സംഘട്ടനത്തോടെ തുറന്നു. ഇടത് അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായതിനത്തെുടര്‍ന്നാണ് കോളജ് തുറന്നത്. ഫേസ്ബുക് പോസ്റ്റ് ഇട്ടെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. പരിക്കേറ്റ രണ്ടാം വര്‍ഷ ബി.എ ഇംഗ്ളീഷ് വിദ്യാര്‍ഥിയും ലക്ഷദ്വീപ് സ്വദേശിയുമായ സയിദ് റംസി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നോമ്പുപിടിച്ച വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ചൊവ്വാഴ്ച ജില്ലാ വ്യാപകമായി പഠിപ്പുമുടക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി അറിയിച്ചു. എന്നാല്‍, സമരം മൂലം നിരവധി അധ്യയനദിനങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ മഹാരാജാസ് കോളജില്‍ പഠിപ്പുമുടക്ക് ഉണ്ടാകില്ല. പകരം കരിദിനം ആചരിക്കാനാണ് കെ.എസ്.യു തീരുമാനം.

അതേസമയം, തിങ്കളാഴ്ച രാവിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ എസ്.എഫ്.ഐയുടെ സമരപ്പന്തല്‍ നിന്ന സ്ഥലം ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചതാണ് ഇടത് വിദ്യാര്‍ഥി പ്രവര്‍ത്തകരുടെ പ്രകോപനത്തിനിടയാക്കിയത്. തുടര്‍ന്ന് സംഘടിച്ചത്തെിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് കെ.എസ്.യുവിന്‍െറ ആരോപണം. സംഘര്‍ഷത്തത്തെുടര്‍ന്ന് ഉച്ചയോടെയാണ് സയിദ് റംസിയെ കാമ്പസിനുള്ളില്‍ ആക്രമിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എസ്.യു മുന്‍ യൂനിറ്റ് പ്രസിഡന്‍റിനെ കുത്തിപ്പരിക്കെല്‍പിച്ച കേസിലെ പ്രതികളായ വിദ്യാര്‍ഥി നേതാക്കളാണ് സയിദിനെ മര്‍ദിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു. സംഭവത്തില്‍ അമീര്‍ അജ്മല്‍, കിരണ്‍, അപ്പു എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. സര്‍ക്കാറും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ഉറപ്പുകള്‍ ലംഘിച്ചാല്‍ സമരം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പ് നല്‍കി കാമ്പസില്‍ എസ്.എഫ്.ഐ പ്രകടനം നടത്തി.

വിദ്യാര്‍ഥി പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗം ഏരിയ സെക്രട്ടറി വിഷ്ണു വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് ശ്രീനാഥ് കെ. വിശ്വനാഥ് അധ്യക്ഷത വഹിച്ചു. സമരം തുടങ്ങിയശേഷം ജൂണില്‍ 20 ദിവസത്തെ പഠനം മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് എസ്.എഫ്.ഐയുടെ പ്രതികരണം.

കടപ്പാട്: മാധ്യമം

SHARE YOUR FEEDBACK

RECENT IN THIS CATEGORY