DweepDiary.com | ABOUT US | Saturday, 20 April 2024

കൊച്ചിയില്‍ അപകടം - മിനിക്കോയ് സ്വദേശി ഗുരുതരാവസ്ഥയില്‍

In main news BY Admin On 01 July 2015
കൊച്ചി: നഗരമദ്ധ്യത്തില്‍ കാറിടിച്ച് ലക്ഷദ്വീപ് മിനിക്കോയി സ്വദേശി ഗുരുതരാവസ്ഥയില്‍. കുന്നിസാഗ് അത്തിരി ഗോത്തി എ. മുഹമ്മദിന്റെ മകന്‍ അസ്ഫാക്ക് സൗബന്‍ (23) ആണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ലിസി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ദേശാഭിമാനി ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം.

ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ നിയന്ത്രണം വിട്ട് കയറിവന്ന കാറിടിക്കുകയായിരുന്നു. വേണു എന്ന ആള്‍ ഓടിച്ചിരുന്ന കാറാണ് ഇടിച്ചത്. കാറിടിച്ച് നിലത്തുവീണ അസ്ഫാക്കിനെ ഇയാള്‍ തന്നെ ഉടന്‍ ലിസി ആസ്​പത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സകള്‍ക്കുള്ള പണം അടച്ച ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് അസ്ഫാക്കിന്റെ സുഹൃത്തുക്കള്‍ ആസ്​പത്രിയിലെത്തുകയായിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെട്ടപ്പോള്‍ വരാന്‍ കൂട്ടാക്കിയില്ല.

കൊച്ചിയില്‍ രണ്ട് മാസത്തോളമായി ഷിപ്പിങ്ങ് കോഴ്‌സിന്റെ പരിശീലനം നടത്തുകയായിരുന്നു അസ്ഫാക്ക്. കറുകപ്പിള്ളിയിലായിരുന്നു സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്നത്. തലയിലെ പരിക്കില്‍ നിന്ന് കടുത്ത രക്തസ്രാവം തുടരുന്നതുമൂലം ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


കടപ്പാട്: മാതൃഭൂമി

SHARE YOUR FEEDBACK

RECENT IN THIS CATEGORY