DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപില്‍ മാഗി ന്യൂഡില്‍സ് ഉല്പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഉത്തരവിട്ടു

In main news BY Admin On 30 June 2015
കവരത്തി: അനുവദിച്ച അളവിനേക്കാള്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്ക് മാഗി ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന അയല്‍ സംസ്ഥാനങ്ങളില്‍ മാഗി ന്യൂഡില്‍സും അനുബന്ധ ഉല്‍പന്നങ്ങളും നിരോധിച്ചിരുന്നു. ഈ നിരോധനത്തെ ചുവട്പിടിച്ച് ലക്ഷദ്വീപിലും ഇവ നിരോധിച്ചു കൊണ്ട് ലക്ഷദ്വീപ് ഭക്ഷ്യ സുരക്ഷ കമ്മീഷ്ണറുടെ ചുമതലയുള്ള കളക്ടര്‍ കം ഡെവലപ്മെന്‍റ് ഓഫീസര്‍ ശ്രീ അശോക് കുമാര്‍ ഐ‌എ‌എസ് ഉത്തരവിട്ടു. കേന്ദ്ര ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരമാണ് അദ്ദേഹം നടപടികള്‍ക്ക് മുതിര്‍ന്നത് (Clause (a) of Sub section (2) of Section 30 of the Food Safety and Standards Act 2006 (34 of 2006). ഈ നിയമ പ്രകാരം ഇവ സൂക്ഷിക്കുന്നതോ പേരുമാറ്റി വില്‍ക്കുന്നതോ ഉല്‍പാദിപ്പിക്കുന്നതോ ശിക്ഷാര്‍ഹമാണ്. മാഗി ഉല്‍പന്നങ്ങളും മറ്റു ന്യൂഡില്‍സ് ഉല്‍പന്നങ്ങളും അടുത്ത മൂന്ന്‍ മാസത്തേക്കോ അല്ലെങ്കില്‍ മൈസൂരിലുള്ള കേന്ദ്ര ഭക്ഷ്യ സുരക്ഷ പരിശോധന ലാബില്‍ (CFTRI) നിന്നുള്ള റിപ്പോര്‍ട്ട് വരുന്നത് വരേയോ നിരോധനം തുടരും.

കേരളത്തിലും കര്‍ണാടകത്തിലും ന്യൂഡില്‍സ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം വന്നതോടെ ലക്ഷദ്വീപിലെ കച്ചവടക്കാരെ ചൂഷണം ചെയ്തുകൊണ്ട് വന്‍ തോതില്‍ ന്യൂഡില്‍സ് ദ്വീപുകളിലേക്ക് കയറ്റി വിടുകയാണ്. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ദ്വീപുകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നിയമപാലകര്‍ എന്നിവര്‍ ജാഗ്രത പാലിച്ചാലെ നിയമം പ്രാവര്‍ത്തികമാവൂ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY