DweepDiary.com | ABOUT US | Saturday, 20 April 2024

ജൂണ്‍ 30 മുതല്‍ മിനിക്കോയിയും അഗത്തിയും കസ്റ്റംസ് പോര്‍ട്ട്: ആഭ്യന്തര മന്ത്രാലയം

In main news BY Admin On 26 June 2015
ന്യൂഡല്‍ഹി: ലക്ഷ്വദ്വീപിലെ അഗത്തി, മിനിക്കോയി ദ്വീപുകളെ ഇന്ത്യയിലേക്കുള്ള അംഗീകൃത പ്രവേശന-നിര്‍ഗമന മാര്‍ഗങ്ങളായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചു. അംഗീകൃതയാത്രാരേഖകളുള്ള വിദേശികള്‍ക്ക് ജൂണ്‍ 30മുതല്‍ ഇവിടെനിന്ന് ഇന്ത്യയിലേക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും സാധിക്കും.

ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിനായിരിക്കും ഈ പ്രവേശന-നിര്‍ഗമന ചെക് പോസ്റ്റുകളുടെ ചുമതലയും നിയന്ത്രണവും. ഇന്ത്യയിലേക്കു വരുന്ന വിദേശ വിനോദസഞ്ചാരക്കപ്പലുകള്‍ക്ക് ചുരുങ്ങിയസമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രതുടരാന്‍ പുതിയ സംവിധാനം സഹായമാകും. തിരക്കേറിയ കപ്പല്‍പാതയോടു ചേര്‍ന്നാണ് മിനിക്കോയി, അഗത്തി ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്. മിനിക്കോയിക്ക് 3.84 ചതുരശ്രകിലോമീറ്ററും അഗത്തിക്ക് 4.80 ചതുരശ്രകിലോമീറ്ററും വിസ്തൃതിയാണുള്ളത്. മാലെദ്വീപുകളില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ഇരുദ്വീപുകളും സ്ഥിതിചെയ്യുന്നത്.

രാജ്യത്താകെ നിലവില്‍ 82 ഇമിഗ്രേഷന്‍ കേന്ദ്രങ്ങളാണുള്ളത്. ഇവയില്‍ 37 എണ്ണം ഇമിഗ്രേഷന്‍ ബ്യൂറോയ്ക്കു കീഴിലാണു പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ സംസ്ഥാനസര്‍ക്കാറുകളുടെ നിയന്ത്രണത്തിലുമാണ്. ഇതിനുപുറമെ 12 ഫോറിനര്‍ റീജണല്‍ റജിസ്‌ട്രേഷന്‍ ഓഫീസുകള്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അമൃത്സര്‍, ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ലഖ്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു.


അവലംബം: മാതൃഭൂമി 23/06/2015

SHARE YOUR FEEDBACK

RECENT IN THIS CATEGORY