DweepDiary.com | ABOUT US | Friday, 29 March 2024

എല്‍.ബി.ഡി.ബി ലിങ്ക് ലഭ്യമാകാതെ ഉപഭോക്താക്കള്‍ വലയുന്നു

In main news BY Admin On 23 June 2015
കവരത്തി- ലക്ഷദ്വീപ് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് എല്‍.ബി.ഡി.ബി ലിങ്ക് ലഭ്യമാകാതെ ഉപഭോക്താക്കള്‍ വലയുന്നു. കഴിഞ്ഞ ഫെബ്രുവരിമാസത്തിന് ശേഷം ഈ ലിങ്ക് ലഭ്യമല്ല. ഈ സോഫ്റ്റ് വെയര്‍ LITSS മുഖേന പയോഡ എന്ന പ്രൈവറ്റ് കമ്പനിയാണ് ചെയ്തിരിക്കുന്നത്. ഈ സോഫ്റ്റ് വെയര്‍ ഉണ്ടാക്കാനായി ഏകദേശം 30 ലക്ഷം രൂപ കമ്പനിക്ക് നല്‍കുകയുണ്ടായി. എന്നാല്‍ സൈറ്റ് മെയിന്റനന്സിനായി വീണ്ടും കമ്പനി കൂടുതല്‍ തുക ആവശ്യപ്പെടുന്നു. എന്നാല്‍ ഈ തുക നല്‍കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇതുവരെ തയ്യാറായില്ല. അതിനാലാണ് സൈറ്റ് ലഭ്യമാകാതിരിക്കുന്നതെന്നാണ് ദ്വീപ് ഡയറിക്ക് ലഭിക്കുന്ന വിവരം.. ഏതായാലും വീടുനിര്‍മ്മാണത്തിന് ജെല്ലിയും മണ്ണിനും അപേക്ഷിച്ച ഉപഭോക്താക്കളെ ഏറെ വലയക്കുകയാണിത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY