DweepDiary.com | ABOUT US | Friday, 19 April 2024

അമാനുള്ളാ സാഹിബ് ഓര്‍മ്മകളില്‍ തെളിഞ്ഞപ്പോള്‍

In main news BY Admin On 25 April 2015
കോഴിക്കോട്(25.4.15):- മുന്‍ ജില്ലാ ജ‍ഡ്‍ജ് അഡ്വ.അമാനുള്ളാ സാഹിബിന്റെ ഓര്‍മ്മക്ക് മുമ്പില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്ക നളന്താ ഹോട്ടലില്‍ ഒത്ത് ചേര്‍ന്നപ്പോള്‍ മറക്കാനാവാത്ത അനുഭവമായി. കൂടെ പഠിച്ചവര്‍ ഒന്നിച്ച് നടന്നവര്‍ മനസ്സ് തുറന്നപ്പോള്‍ ചിലര്‍ന്ന് സംസാരിക്കാന്‍ കഴിയാതെയായി. ലക്ഷദ്വീപിന് സ്വന്തമായ സിവില്‍ നിയമം വേണമെന്നുാഗ്രഹിക്കുകയും അതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അമാനുള്ളാ സാഹിബ്. മരുമക്കാത്തായ മക്കത്തായ വ്യവഹാര നിയമങ്ങള്‍ ഇപ്പോള്‍ കേരളാ നിയമങ്ങളെ ആധാരമാക്കിയാണ് തീര്‍പ്പ് കല്‍പ്പിക്കപ്പെടുന്നത്. ലക്ഷദ്വീപിലെ സാമൂഹികവും സാംസ്ക്കാരികവും കുടുംബ ജീവിതവും കേരളത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അമാനുള്ളാ സാഹിബിന്റെ ശ്രമം ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ നാം ബോധ പൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിയമാധിപനായിട്ട് കൂടി ഒരു സാധാരണക്കാരന്റെ പോലെ ഇടപെടുകയും ജീവിക്കുകയും ചെയ്ത വ്യക്തിത്വത്തമായിരുന്നു അദ്ദേഹത്തിന്റെതെന്ന് യോഗം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പേരില്‍ നിയമ പോരാട്ടങ്ങള്‍ക്കായി ഒരു അവാര്‍ഡ് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജില്ലാ ജഡ്ജ്, കോഴിക്കോട് ജില്ലാ ട്രീബ്യൂണല്‍ ജഡ്ജ് ശ്രീ.വിജയകുമാര്‍, ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറി ശ്രീ.ടി.ബി.ബാലകൃഷ്ണന്‍, ശ്രീ.എ.ബാലകൃഷ്ണന്‍, അഡ്വ.മൂസ, അഡ്വ. കെ.പി മുത്തുകോയ, ഡോ.സാദിഖ് തുടങ്ങിവര്‍ സംസാരിച്ചു. ലക്ഷദ്വീപ് മലബാര്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY