DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപിലെ നിയമ സ്വപ്നങ്ങളുമായി അഡ്വ. അമാനുള്ളാ സാഹിബ് വിടപറഞ്ഞു

In main news BY Admin On 23 April 2015
കൊച്ചി(23.4.15):- ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്റെ (LSA) സ്ഥാപക സെക്രട്ടറിയും മുന്‍ ജില്ലാ ജഡ്ജിയുമായ കില്‍ത്താന്‍ സ്വദേശി ബലിയപാത്തോട അമാനുള്ളാ (70) മരണപ്പെട്ടു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം മട്ടാഞ്ചേരി മുഹിയുദ്ധീന്‍ പള്ളിയില്‍ വെച്ച് നടന്നു. മക്കള്‍- സമീര്‍ അമാന്‍, സബീഹ് അമാന്‍, ജസീന, സക്കിയ, ഭാര്യ- നുസൈബ.
1948 ജൂണ്‍ 26 ന് ബലിയപുര സൈദ് ഇസ്മാഈലിന്റെയും ബലിയപാത്തോട ആമിനാബീബിയുടേയും മകനായി ജനിച്ചു. കിലാ‍ത്താന്‍ ദ്വീപിലെ ആദ്യത്തെ അധ്യാപകനായിരുന്ന തന്റെ ബാപ്പയായ സൈദ് ഇസ്മാഈലിന്റെ ജീവിതരീതി തന്റെ ഉന്നത വിദ്യാഭ്യാസത്തിന് പ്രചോതനമായി. തന്റെ പ്രാധമിക വിദ്യാഭ്യാസം കില്‍ത്താന്‍ ദ്വീപിലെ സ്കൂളില്‍ നിന്ന് കരസ്ഥമാക്കുകയും 1958-64 വര്‍ഷത്തില്‍ സെക്കണ്ടറി വിദ്യാഭ്യാസം അമിനി ഹൈസ്കൂളില്‍ നിന്നും പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് 1964-66 കാലയളവില്‍ മലബാര്‍ കൃസ്റ്റ്യന്‍ കോളേജില്‍ നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കുകയും 1967-70 വര്‍ഷത്തില്‍ ഗവ.വിക്ടോറിയാ കോളേജില്‍ നിന്ന് ബി.എ.എക്കണോമ്ക്സില്‍ ബിരുദം കരസ്ഥമാക്കി. 1970-73 കാലയളവില്‍ ഗവ.ലോകോളേജ് തിരുവനന്തപുരത്തില്‍ നിന്ന് നിയമ ബിരുദം നേടുകകയും ചെയ്തു. തുടര്‍ന്ന് ഗോവ, ദാമന്‍, ‍ഡ്യൂ യില്‍ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി. തുടര്‍ന്ന് 1984 ല്‍ ലക്ഷദ്വീപ് മുന്‍സിഫ് കം ജു‍ഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്രേട്ടായി നിയമനം നേടി. 1994 ല്‍ ജില്ലാ & സെസ്സഷണല്‍ ജഡ്ജിയായി കവരത്തില്‍. 2008 ജൂണില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. തുടര്‍ന്നും 2010-13 കാലയളവില്‍ ഇലക്ട്രി സിറ്റിയുടെ വഖ്ഫ് ട്രീബ്യൂണല്‍ മാക്ട് ആയി ജോലിയില്‍ തുടര്‍ന്നു.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ വ്യക്തിമുദ്രപതിപ്പിക്കുകയും അതോടൊപ്പം രാഷ്ട്രീയ സാംസ്കാരിക മേഖലയില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു. 1970 ല്‍ ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (LSA)എന്ന ആശവുമായി തന്റെ സഹപാഠികളെ സമീപിക്കുകയും പിന്‍തുണ ലഭിച്ചവരുമായി സംഘടനയക്ക് രൂപം നല്‍കുകയും ചെയ്തു. സ്ഥാപക പ്രസിഡന്റായി മിനിക്കോയി സ്വദേശി ഡി.അലിമണിക്ഫാനൊപ്പം സെക്രട്ടറിയായി LSA യുടെ അടിത്തറയ്ക്ക് ശക്തി പകര്‍ന്നു. 1979 ല്‍ ലകസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് (ഐ) സ്ഥാനാര്‍ത്ഥിയിയായി ലക്ഷദ്വീപില്‍ നിന്നും ജനപിന്തുണ നേടി. പി.എം.സഈദ് സാഹിബ് കോണ്‍ഗ്രസ്സ് (ഐ) യില്‍ നിന്ന്കൂറുമാറിയതിനെ തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റായ ഇന്തിരാഗാന്ധി സീറ്റ് നിഷേധിച്ചപ്പോളായിരുന്നു അമാനുള്ളാ സാഹിബിന് മത്സരിക്കാനായത്. തന്റെ ഔദ്യോഗിക ജീവിതം രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍ പറ്റാത്തതായിരിന്നിട്ടും തന്റെ രാഷ്ട്രീയ കാഴ്ടപ്പാട് പലരുമായും ചര്‍ച്ച ചെയ്തിരുന്നു. 1980-84 കാലയളവില്‍ HMAC മെമ്പറായും ലക്ഷദ്വീപ് കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും സേവന മനുഷ്ടിച്ചു.
ലക്ഷദ്വീപിനായി സ്വന്തമായ സിവില്‍ നിയമ നിര്‍മ്മാണമെന്ന സ്വപ്നം അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആ സ്വപ്നങ്ങള്‍ ബാക്കിയാക്കി അദ്ദേഹം യാത്രയായി...
അദ്ദേഹത്തിന്റെ മഅഫിറത്തിനായി ദുആ ചെയ്യാനും മയ്യിത്ത് നിസ്ക്കരിക്കാനും ബന്ധുക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY