DweepDiary.com | ABOUT US | Friday, 19 April 2024

സൊസൈറ്റികള്‍ കൊപ്രസംഭരണം തുടങ്ങുന്നു

In main news BY Admin On 15 April 2015
ബേപ്പൂര്‍ (16.4.15)- ലക്ഷദ്വീപിലെ എല്ലാ സൊസൈറ്റികളിലും ഇന്ന് മുതല്‍ കര്‍ഷകരില്‍ നിന്നും കൊപ്ര സംഭരിച്ച് തുടങ്ങുന്നു. നിലവില്‍ കോഴിക്കോട്ടെ മാര്‍ക്കറ്റ് വിലയിലായിരിക്കും (എടുത്തപടിദിവായി കൊപ്ര )കര്‍ഷകര്‍ക്ക് നല്‍കുക. അതാത് ദിവസത്തെ വിലയുടെ 90% എടുക്കുന്ന ദിവസം കര്‍ഷകര്‍ക്ക് ലഭിക്കും. കൊപ്ര ബേപ്പൂര്‍ തുറമുഖത്ത് എത്തുന്ന ദിവസത്തെ മലയാളമനോരമയിലെ കൊപ്രവിലായിരിക്കും നിര്‍ണ്ണണമായി എടുക്കുക. മാരികോ ഇന്ത്യാ ലിമിറ്റഡ് കമ്പനിയാണ് LCMF മായി കൊപ്ര എടുക്കാനായി ധാരണാ പത്രം ഒപ്പിടുന്നത്. ഈ വര്‍ഷത്തെ കൊപ്ര ടെന്‍ഡര്‍ എടുത്തിരുന്ന കമ്പനിക്ക് LCMF കരാറില്‍ പറഞ്ഞ പ്രകാരമുള്ള ബാങ്ക് ഗാരണ്ടി നല്‍കാന്‍ കഴിയാത്തതും ഉദ്യോഗസ്ഥതലത്തില്‍ വന്ന മെല്ലെപോക്കുമാണ് കൊപ്ര വിപണനം താമസം വരാന്‍ പ്രധാരകാരണമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY