DweepDiary.com | ABOUT US | Friday, 29 March 2024

കവരത്തി, കോറല്‍ കപ്പലുകള്‍ യമനിലേക്ക്

In main news BY Admin On 29 March 2015
കൊച്ചി(29.3.15):- അഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ലക്ഷദ്വീപില്‍ നിന്നുള്ള എം.വി.കവരത്തി, എം.വി.കോറല്‍ കപ്പലുകള്‍ യമനിലേക്ക് ഉടന്‍ പുറപ്പെടാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിനെ തുടര്‍ന്ന് മിനിക്കോയി ദ്വീപിലേക്ക് യാത്ര തിരിച്ച എം.വി.കവരത്തി കപ്പലിനെ യാത്രാ മധ്യേ തിരിച്ച് വിളിച്ചു. ഇതോടെ ഈ കപ്പലുകളുടെ അടുത്ത ദിവസങ്ങളിലെ പ്രോഗ്രാമുകള്‍ റദ്ദ് ചെയ്തു. ഈ കപ്പലുകള്‍ക്ക് പകരമായി എം.വി.ലഗൂണും, എം.വി.ലക്ഷദ്വീപ് സീയും യാത്ര നടത്തുമെന്ന് അധികാരികള്‍ അറിയിച്ചു. യാത്രക്കാര്‍ തിരിച്ചിറക്കിയെങ്കിലും അഭ്യന്തര പ്രശ്നമായതിനാല്‍ പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് യാത്രക്കാര്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ പകരത്തിനായി കപ്പലുകള്‍ ഏര്‍പ്പെടുത്തിയതും അവര്‍ക്ക് ഏറെ ആശ്വാസമായി. തിരിച്ചിറക്കിയ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കപ്പലുകള്‍ എത്രയും പെട്ടെന്ന് തന്നെ യമനിലേക്ക് യാത്ര തിരിക്കും. യമനിലെത്താന്‍ 5-6 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. ഇന്ത്യയില്‍ ദ്വീപിലോടുന്ന യാത്രാ കപ്പലുകളുടെ അത്രയും സൗകര്യമുള്ള കപ്പലുകളില്ലാത്തനിനാലാണ് ഈ കപ്പലുകള്‍ തെരെഞ്ഞെടുക്കാന്‍ കാരണമായത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY