DweepDiary.com | ABOUT US | Friday, 19 April 2024

ദ്വീപില്‍ നിന്ന് ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി 291 പേര്‍

In main news BY Admin On 20 March 2015
കവരത്തി- ഈ വര്‍ഷത്തെ ഹജ്ജ് നെറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വിവിധ ദ്വീപുകളില്‍ നിന്നായി 291 പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചിരിക്കുന്നത് ആന്ത്രോത്തില്‍ നിന്നും കുറവ് ബിത്രയില്‍ നിന്നുമാണ്. ദ്വീപ് തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.
കവരത്തി- 58,
മിനിക്കോയി- 7,
അഗത്തി- 31,
അമിനി- 31,
ആന്ത്രോത്ത്- 59,
ബിത്ര- 3,
ചെത്ത്ലാത്ത്- 10,
കടമത്ത്- 12,
കല്‍പേനി- 27,
കില്‍ത്താന്‍- 53,
(ആകെ- 291)
സെലക്ഷന്‍ ലഭിച്ചവര്‍ അവരവരുടെ യഥാര്‍ത്ഥ പാസ്സ്പോര്‍ട്ടും പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും (പിന്നില്‍ പേരെഴുതിയിരിക്കണം) ഈ മാസം 30 ന് മുമ്പ് അതാത് ദ്വീപിലെ SDO/DC/ASO ക്ക് മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. ആദ്യ ഘടുവായി 81,000 രൂപയടക്കണം. ആരെങ്കിലും യാത്രയില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും എക്സിക്യുട്ടീവ് ഓഫീസര്‍ ഹജ്ജ് കമ്മിറ്റി ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 298 പേര്‍ക്കായിരുന്നു സെലക്ഷം ലഭിച്ചിരുന്നത്. ഇനി 10 ല്‍ താഴെ സീറ്റ് ലഭിക്കാനാണ് സാധ്യത. സാധ്യതാ ലിസ്റ്റില്‍ 166 പേരാണുള്ളത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY