DweepDiary.com | ABOUT US | Thursday, 28 March 2024

LGEU പ്രസിഡന്റിന് സസ്പെന്‍ഷന്‍

In main news BY Admin On 21 March 2015
കവരത്തി(21.3.15):- ലക്ഷദ്വീപ് ഗവ.മെന്റ് എംപ്ലോയീസ് യൂണിയന്‍ (LGEU) പ്രസിഡന്റ് ശ്രീ.എന്‍.സൈദ് മുഹമ്മദ് കോയക്ക് സസ്പെന്‍ഷന്‍. പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസറോട് കയര്‍ത്ത് സംസാരിച്ചെന്ന ആരോപണത്തിലാണ് സസ്പെന്‍ഷന്‍. കൂടെയുണ്ടായിരുന്ന LGEU സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസം നല്‍കി. ഫിഷറീസ് വകുപ്പില്‍ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ കുറ്റാരോപിതനായി സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് കോടതിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാവുകയും ചെയ്തിട്ടും അദ്ദേഹത്തെതിരിച്ചെടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കാത്തതിലാണ് പ്രസിഡന്റ് വിശദീകരണം ആരാഞ്ഞ് ഓഫീസിലെത്തിയത്. ഇതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. LGEU ന്റെ അംഗീകാരത്തിനായുള്ള സമരം മുതല്‍ പ്രധാന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണിദ്ദേഹം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേയാണ് ഈ സസ്പെന്‍ഷന്‍. ഇതിനെതിരെ ദ്വീപുകളിലുടനീളം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് LGEU.

SHARE YOUR FEEDBACK

RECENT IN THIS CATEGORY