DweepDiary.com | ABOUT US | Wednesday, 24 April 2024

ജനുവരി 26 മുതല്‍ കറന്‍റ് ബില്ല് ഓണ്‍ലൈന്‍ വഴിയും അടയ്ക്കാം

In main news BY Admin On 24 January 2015
കവരത്തി (23/01/2015): ലക്ഷദ്വീപില്‍ ആദ്യമായി ഓണ്‍ലൈന്‍ വഴിയുള്ള ബില്ലിങ്ങ് സമ്പ്രദായം ഏര്‍പ്പെടുത്തി ചരിത്രം സൃഷ്ടിക്കുകയാണ് ലക്ഷദ്വീപ് വിദ്യുത്ഛക്തി വകുപ്പ്. ജനുവരി 26നു ഉല്‍ഘാടനം ചെയ്യുന്ന ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. നീണ്ട ക്യൂവില്‍ നിന്നും താല്‍കാലിക ആശ്വാസമായിരിക്കും ഈ സംവിധാനം. എന്നാല്‍ ലക്ഷദ്വീപിലെ നിലവിലെ ഇന്‍റര്‍നെറ്റ് ശൃംഖലയുടെ ശുഷ്കമായ അവസ്ഥയില്‍ പദ്ധതി എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. ലക്ഷദ്വീപിന്‍റെ കപ്പല്‍ ടിക്കറ്റിങ്ങ് സംവിധാനം കൂടി ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സാങ്കേതിക രംഗത്തുള്ളവര്‍ അറിയിച്ചു.
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബില്ലടയ്ക്കാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY