DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപില്‍ മിനി അസംബ്ലി രൂപീകരിക്കണം: സിപിഐ എം

In main news BY Admin On 27 January 2015
കവരത്തി (24/01/2015): ലക്ഷദ്വീപില്‍ മിനി അസംബ്ലി രൂപീകരിക്കണമെന്ന് സിപിഐ എം ലക്ഷദ്വീപ് പ്രഥമ ലോക്കല്‍ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ പാര്‍ട്ടി രൂപീകരണത്തിനുശേഷം ആദ്യമായാണ് ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം സിപിഐ എം കേരള സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം എംഎല്‍എ ഉദ്ഘാടനംചെയ്തു. അഞ്ചു ദ്വീപുകളില്‍നിന്നായി 33 പ്രതിനിധികളാണ് പങ്കെടുത്തത്. എ പി ജമാല്‍ പതാക ഉയര്‍ത്തി. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് അലി സ്വാഗതം പറഞ്ഞു. ലോക്കല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ലുക്മാനുല്‍ഹക്കീം പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് അലി, മുസ്ലിം ഖാന്‍, സി ഒ ജലീല്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഒമ്പതംഗ ലോക്കല്‍ കമ്മിറ്റിയെയും സെക്രട്ടറിയായി ലുക്മാനുള്‍ ഹക്കീമിനെയും തെരഞ്ഞെടുത്തു.
അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍ ലക്ഷദ്വീപിലെ വികസനം സ്തംഭിച്ചിരിക്കുകയാണെന്നും മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്നും ലഭിക്കുന്ന ഫണ്ടാവട്ടെ വിനിയോഗിക്കാനുമാകുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. ലക്ഷദ്വീപിനെ എക്കാലത്തും പിന്നോക്കമായി നിലനിര്‍ത്തുന്ന സമീപനമാണ് മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിച്ചത് സമ്മേളനം അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികളില്‍നിന്ന് നേരിട്ട് മത്സ്യം സംഭരിക്കാനും സംസ്കരണ സംവിധാനം ഉണ്ടാക്കാനും തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY