DweepDiary.com | ABOUT US | Thursday, 25 April 2024

എന്‍ട്രി പെര്‍മിറ്റ് നിയമം ഉദാരവല്‍കരിക്കുന്നുവെന്ന്‍ ആരോപിച്ച് കോണ്‍ഗ്രസ് പ്രക്ഷോപത്തിലേക്ക്

In main news BY Admin On 13 January 2015
കവരത്തി (11.10.2015): ലക്ഷദ്വീപിലേക്കുളള എന്‍ട്രി പെർമിറ്റ് നിയമം ഉദാരവല്‍കരിക്കുന്നുവെന്ന് ആരോപിച്ച് കവരത്തി ബ്ലോക് കോണ്‍ഗ്രസ് കനത്ത പ്രക്ഷോപത്തിലേക്ക്. വിനോദ സഞ്ചാരത്തിന്‍റെ മറവില്‍ ലക്ഷദ്വീപിലേക്കുള്ള പ്രവേശന നിയമം കൂടുതല്‍ ഉദാരവല്‍കരിക്കണമെന്ന് ലക്ഷദ്വീപ് എം‌പി മുഹമ്മദ് ഫൈസല്‍ ലോകസഭയില്‍ ഉന്നയിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് സമര നടപടിയിലേക്ക് നീങ്ങിയത്. എന്‍ട്രി റൂള്‍ എടുത്ത് മാറ്റി പകരം എന്തെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ദ്വീപിൽ ആർക്കും വരാനുളള സംവിധാനത്തിനാണ് എം‌പി ശ്രമിക്കുന്നതെന്നും ലക്ഷദ്വീപ് ഇന്ന്‍ അനുഭവിക്കുന്ന ശാന്തിയും സമാധാനവും ഇല്ലാതാക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി കവരത്തിയില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY