DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപുകാരി മന:ശാസ്ത്രത്തില്‍ ആദ്യമായി റാങ്ക് നേടി

In main news BY Admin On 18 December 2014
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ ക്ലിനിക്കല്‍ ആന്‍ഡ് കൌണ്‍സലിങ്ങ് സൈക്കോളജി ബിരുദാനന്തര പരീക്ഷയില്‍ മൂന്നാം റാങ്കുമായി ലക്ഷദ്വീപുകാരി. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശിനിയായ വാഹിദ പി.ഡി.വി. ആണ് മന:ശാസ്ത്ര പഠന മേഖലയില്‍ നിന്ന്‍ ലക്ഷദ്വീപിന് ഇനി എടുത്തുദ്ധരിക്കാവുന്ന നാമം. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് പഠന വകുപ്പിന് താഴെയാണ് വാഹിദയുടെ പഠനം. ആന്ത്രോത്ത് സ്വദേശിയായ തങ്ങക്കോയയും പാത്തുമ്മ ബീവിയുമാണ് വാഹിദയുടെ രക്ഷിതാക്കള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY