DweepDiary.com | ABOUT US | Thursday, 25 April 2024

മല്‍സരാര്‍ത്ഥികള്‍ക്ക് ഊഷ്മള വരവേല്‍പ്

In main news BY Admin On 18 December 2014
വിവിധ ദ്വീപുകളില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അഗത്തി സ്കൂള്‍ അധികൃതരും നാട്ടുകാരും രാജകീയ വരവേല്‍പ് നല്‍കി. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീ കാട്ടാംപള്ളി ഹംസക്കോയ മാഷും സംഘവും ടീം മാനേജര്‍മാരെ മാലയിട്ട് സ്വീകരിച്ചു. പിന്നീട് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വിവിധ വാഹനങ്ങളില്‍ താമസമൊരുക്കിയിരിക്കുന്ന സ്കൂളുകളിലേക്ക് കൊണ്ടുപോയി. മോശം കാലാവസ്ഥ കാരണം ഒരു ദിവസം വൈകിയാണ് പരിപാടികള്‍ ആരംഭിച്ചത്. മേളയുടെ ഔപചാരിക ഉല്‍ഘാടനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ എച്ച്. രാജേഷ് പ്രസാദ് ഐ‌എ‌എസ് നിര്‍വ്വഹിച്ചു. മേളയുടെ ഏറ്റവും ആഘര്‍ഷണീയമായ കലാജാഥ ഓരോ ദ്വീപും കനത്ത മല്‍സരങ്ങളാണ് കാഴ്ച വെച്ചത്. എങ്കിലും അഗത്തി, കില്‍ത്താന്‍, മിനിക്കോയ് ദ്വീപുകള്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മേളയില്‍ ദ്വീപുകളുടെ ശക്തിപ്രകടനം കൂടിയാണ് കലാജാഥ. ഇക്കുറി പങ്കെടുത്ത എല്ലാ ടീമിനും രണ്ടു പോയിന്‍റ് കിട്ടും എന്ന പ്രത്യേകതയും ഉണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10, 6, 3 പോയിന്റുകളാണ് കലാജാഥയില്‍ ലഭിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY