DweepDiary.com | ABOUT US | Friday, 29 March 2024

എര്‍ണാകുളം ജില്ലാ കലോല്‍സവത്തിലെ മാപ്പിളപ്പാട്ടില്‍ ലക്ഷദ്വീപുകാരി ഒന്നാമത്

In main news BY Admin On 18 December 2014
എര്‍ണാകുളം: തൃപ്പൂണിത്തുറ വിദ്യാഭ്യാസ ജില്ലാ കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടില്‍ മികവ് തെളിയിച്ച് ലക്ഷദ്വീപുകാരി. കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിലെ വെല്‍ഫയര്‍ ഓഫീസറും ആന്ത്രോത്ത് സ്വദേശിയുമായ റഫീഖ്-ഫാത്തിമ ദമ്പതികളുടെ മകള്‍ ശബ്നം റഫീഖാണ്
മാപ്പിളപ്പാട്ടിലെ മലയാള പ്രതിഭകളെ മറികടന്ന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലക്ഷദ്വീപിലും മലയാള കരയിലും ഏറെ പ്രശസ്തമായ കണ്ണൂര്‍ ആബിദ് രചിച്ച "അഴകുള്ള ഫാത്തിമ" എന്ന ഗാനത്തിലൂടെ കേരളക്കരയിലും ദ്വീപുകളിലും ഏറെ പ്രശസ്തയാണ് ശബ്നം
റഫീഖ്. മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍പ്പാട്ടിലെ ""തങ്ങളും സഹാബോരും" എന്ന ഗാനത്തിനാണ് ഈ മിടുക്കി ഒന്നാം സ്ഥാനം നേടിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY