DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് കപ്പല്‍ ജോലിക്കാരെ തീവ്രവാദികളെന്ന് വിളിച്ച സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു.

In main news BY Admin On 23 November 2014
കൊ­ച്ചി­:­ ലക്ഷദ്വീപ് കപ്പല്‍ തൊഴിലാളികളെ തീവ്രവാദികളെന്നും പാക്കിസ്താന്‍ ചാരന്‍മാരെമെന്നും വിളിക്കുകയും വര്‍ഗീയമായി പെരുമാറുകയും തുടര്‍ന്ന് വന്‍വിവാദമാവുകയും ചെയ്ത സംഭവം കഴിഞ്ഞ വര്‍ഷം ദ്വീപ് ഡയറി റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. തുടര്‍ന്ന് ഒമ്പത് ഓഫീസര്‍മാരെ ലക്ഷദ്വീപ് ഭരണകൂടം പിരിച്ച് വിടുകയും കരിമ്പട്ടികയില്‍പ്പെടുത്തി ഇവരെ ലക്ഷദ്വീപ് കപ്പലുകളില്‍ നിയമിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇവരെ അനുകൂലിച്ച് കൊണ്ടും 100% ഒഴിവുകളിലേക്കും ലക്ഷദ്വീപുകാരെ നിയമിക്കുന്നതിനെതിരേയും ബി‌ജെ‌പി അനുകൂല ക­പ്പൽ­ ജീ­വ­ന­­ക്കാ­രുടെ സംഘടനകള്‍ 2013 ഒ­ക്ടോ­ബർ­ 28 മുതല്‍ ല­ക്ഷ­ദ്വീ­പ്‌­ വി­ക­സ­ന­­ കോർ­പ്പ­റേ­ഷ­നു(LDCL) മു­മ്പിൽ സമരം ചെയ്തുവരികയായിരുന്നു. ഇവര്‍ ഷി­പ്പി­ങ്ങ്‌­ മ­ന്ത്രി­ക്കു­ ന­ൽ­കി­യ­ നിവേ­ദ­ന­­ത്തെ­ തു­ടര്‍ന്ന് മന്ത്രാലയം തൂ­ത്തു­ക്കു­ടി­ പോർ­ട്ട്‌­ ഡെ­പ്യൂ­ട്ടി­ ചെ­യർ­മാൻ­ എ­സ്‌­ ന­­ട­രാ­ജ­നെ­­ ഏ­കാം­ഗ­ ക­മ്മീ­ഷനായി­ നിയ­മി­ച്ചു­കൊണ്ട് അ­സാ­ധാ­ര­ണ­ ഗ­സ­റ്റ്‌­ വി­ജ്ഞാ­പ­ന­ം­ ഇ­റ­ക്കി­.­­ വി­ജ്ഞാ­പ­ന­ത്തി­ന്റെ­ പ­ശ്ചാ­ത്ത­ല­ത്തിൽ­ പ്ര­ത്യ­ക്ഷ­സ­മ­ര­ത്തിൽ­ നി­ന്നും­ ത­ങ്ങൾ­ പി­ന്മാ­റു­ക­യാ­ണെ­ന്ന്‌­ സീ­ഫാ­റേ­ഴ്‌­സ്‌­ കോ­ൺ­ഫെ­ഡ­റേ­ഷൻ­ ഓഫ് ഇ­ന്ത്യ­ ജ­ന­­റൽ­ സെ­ക്ര­ട്ട­റി­ കെ­ എ­സ്‌­ അനിൽ­കു­മാർ­ വാർ­ത്താ­സ­മ്മേ­ള­ന­­ത്തിൽ­ അ­റി­യി­ച്ചു.


എന്നാല്‍ തങ്ങള്‍ ല­ക്ഷ­ദ്വീ­പ്‌­ വി­ക­സ­ന­­ കോർ­പ്പ­റേ­ഷനിലെ ഉ­ദ്യോ­ഗ­സ്ഥ­രു­ടെ­ അ­ഴി­മ­തി­യിൽ­ പ്ര­തി­ഷേ­ധി­ച്ചതിനാലും കോർ­പ്പ­റേ­ഷ­നു കീ­ഴി­ലു­ള്ള­ ഇ­രു­പ­ത്തി­യാ­റു­ ക­പ്പ­ലു­ക­ളിൽ­ ദ്വീ­പ്‌­ നിവാ­സി­കൾ­ക്കു­ മുൻ­ഗ­ണ­ന­­ ന­ൽ­ക­ണ­മെ­ന്ന്‌­ ച­ട്ട­ത്തെ­ വ­ള­ച്ചൊ­ടി­ച്ച്‌­ നൂറു ശ­ത­മാ­ന­ം­ നിയ­മ­ന­വും­ ദ്വീ­പ്‌­ നിവാ­സി­കൾ­ക്കു­ മാ­ത്ര­മാ­യി­ ന­ൽ­കി­യ­തി­നെ­ ചോ­ദ്യം­ ചെ­യ്‌­ത­ത്തിനുമാണ് പിരിച്ചു വിട്ടതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ലക്ഷദ്വീപ് നിവാസികളായ കപ്പല്‍ തൊഴിലാളികള്‍ ഇവരെ ലക്ഷദ്വീപ് കപ്പലില്‍ കയറ്റിയാല്‍ കനത്ത സമരങ്ങളുമായി നേരിടുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. ലക്ഷദ്വീപില്‍ കപ്പല്‍ സര്‍വ്വീസ് ആവശ്യ സേവന വിഭാഗത്തില്‍പ്പെടുത്തിയതിനാല്‍ സമരങ്ങള്‍ക്ക് ചില നിയന്ത്രണങ്ങളുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY