DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപിന് പ്രത്യേക എൻ.സി.സി നേവൽ യൂണിറ്റിന് അനുമതി

In main news BY Admin On 23 November 2014
തിരുവനന്തപുരം: ലക്ഷദ്വീപിലെ കവറത്തി ദ്വീപ് ആസ്ഥാനമാക്കി എൻ.സി.സി നേവൽ യൂണിറ്റ് ആരംഭിക്കാന്‍ അനുമതി. നിലവില്‍ കൊച്ചി ആസ്ഥാനമായുള്ള നാവിക എന്‍‌സി‌സിയുടെ ഭാഗമായാണ് ലക്ഷദ്വീപിലെ സ്കൂളുകള്‍ ഉള്ളത്. വരാന്‍ പോകുന്ന എന്‍‌സി‌സി ആസ്ഥാനം ലക്ഷദ്വീപിലെ ആദ്യത്തെ എൻ.സി.സി ആസ്ഥാനമായി മാറുമെന്ന്‍ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ബി. ചക്രവർത്തി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ലക്ഷദ്വീപിലെ എന്‍‌സി‌സിയുടെ പ്രവര്‍ത്തനം പേരിന് മാത്രമാണുള്ളത്. മികച്ച പരിശീലനമോ വര്‍ഷാവര്‍ഷങ്ങളായുള്ള പുതിയ എന്‍ട്രികളോ അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചോ വിദ്യാര്‍ത്തികള്‍ക്ക് അവബോധം നല്‍കാനും ആളില്ല. എന്നാല്‍ കേരളില്‍ നിന്ന്‍ പഠിച്ചിറങ്ങി എന്‍‌സി‌സിയുടെ ഏറ്റവും ഉന്നത സര്‍ട്ടിഫിക്കറ്റായ 'C' സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരും ലക്ഷദ്വീപിലുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY