DweepDiary.com | ABOUT US | Wednesday, 24 April 2024

ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡ് ഹസ്സന്‍ കോയയുടെ ബാരണയ്ക്ക്

In main news BY Admin On 25 October 2014
കില്‍ത്താല്‍- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം നല്‍കുന്ന സാഹിത്യ അവാര്‍ഡ് കവരത്തി സ്വദേശി ശ്രീ.ഹസ്സന്‍ കോയയുടെ 'ബാരണയ്ക്ക്'. കഴിഞ്ഞവര്‍ഷം മുതല്‍ ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം ഏര്‍പ്പെടുത്തിയതാണ് സാഹിത്യ അവാര്‍ഡ്. 'ബാരണ' ഹസ്സന്‍ കോയയുടെ ലേഖന സമാഹാരമാണ്. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘമാണ് പ്രസാധകര്‍. അവാര്‍ഡ് ദാനം നവംബര്‍ 1 ന് കില്‍ത്താനില്‍ സംഘടിപ്പിക്കുന്ന സാഹിത്യ പ്രവര്‍ത്തക സംഘം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് നല്‍കും. സമ്മേളനത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്ന സെമിനാര്‍ 'ലക്ഷദ്വീപ് രാഷ്ട്രീയത്തിന്റെ മൂല്യ ച്ഛുതി ' എന്ന വിഷയത്തിലായിരിക്കും. തുടര്‍ന്ന് വൈകുന്നേരം 'കീളാബാ കൂട്ടം ' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംഘത്തിന്റെ സാഹിത്യ സൃഷ്ടികള്‍ ചര്‍ച്ച ചെയ്യും.
ബാരണ ദ്വീപ് ഡയറി ഓണ്‍ ലൈനിലൂടെ വാങ്ങിക്കാവുന്നതാണ്. ദ്വീപ് ഡയറി സൈറ്റില്‍ PUBLICATIONS / SUBSCRIPTIONS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. (ചില സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ രണ്ട് മാസമായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ പുസ്തകങ്ങള്‍ അയക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. എത്രയും വേഗം പ്രസ്തു പുസ്തകങ്ങള്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും- എഡിറ്റര്‍)

SHARE YOUR FEEDBACK

RECENT IN THIS CATEGORY