DweepDiary.com | ABOUT US | Wednesday, 24 April 2024

കേന്ദ്ര ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാന്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം നിലവില്‍ വന്നു

In main news BY Admin On 19 October 2014
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍നില പരിശോധിക്കാന്‍ ഒാണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു. ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ പരിഷ്കാരമായ ബയോമെട്രിക് ഹാജര്‍ സംവിധാനം (ബിഎഎസ്) ഒക്ടോബര്‍ മാസം അവസാനത്തോടെ പൂര്‍ണതോതില്‍ നടപ്പാക്കും. ജീവനക്കാരുടെ വിരലടയാളം ഉപയോഗിച്ചാകും ഹാജര്‍ രേഖപ്പെടുത്തുക. ഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാര്‍ ഒാഫിസുകളിലാണു തുടക്കത്തില്‍ പദ്ധതിനടപ്പാക്കുക. ഭാവിയില്‍ ലക്ഷദ്വീപ് അടക്കം ഇന്ത്യയിലെ സര്‍വ്വ കേന്ദ്രസര്‍ക്കാര്‍ ഒാഫിസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഹാജര്‍ നില പരിശോധിക്കാന്‍ ഈ വെബ്സൈറ്റ് ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY