DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് നെറ്റ് വര്‍ക്ക് വേഗത വര്‍ദ്ധനവ് ഉടന്‍- എം.പി

In main news BY Admin On 09 October 2014
കൊച്ചി(9.10.14):- രാജ്യത്തെ എല്ലാ ഗ്രാമങ്ങള്‍ക്കും വേഗതയേറിയ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ 'ഡിജിറ്റല്‍ ഇന്ത്യ' എന്ന പ്രോജക്ടിന്റെ ഭാഗമായി ലക്ഷദ്വീപിലെ ദ്വീപുതല നെററ് വര്‍ക്ക് കണക്ഷന്‍ വിപുലീകരിക്കാന്‍ പദ്ധതി. ഇത് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ലക്ഷദ്വീപ് എം.പി. ശ്രീ.മുഹമ്മദ് ഫൈസല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കടലി നടിയിലൂടെയുള്ള ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സാധ്യമാകുന്നതിന്റെ മുന്നോടിയാണ് ദ്വീപിനകത്തുള്ള കോപ്പര്‍ കേബിളുകള്‍ക്ക് പകരമായി ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇത് സാധ്യമാകുന്നതോടെ ഇപ്പോള്‍ ലഭ്യമായി കൊണ്ടിരിക്കുന്നതിന് പതിന്മടങ്ങ് വേഗത്തില്‍ നെറ്റ് വര്‍ക്ക് കണക്ടിവിറ്റി സാധ്യമാകും. കേരളാ സ്റ്റേറ്റ് ഇ-മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പില്‍വരുന്നത്. ഇത് നടപ്പിലാകുന്ന പക്ഷം കപ്പലുകളുടെ ഇ-ടിക്കറ്റ് സംവിധാനം നടപ്പില്‍ വരുത്താന്‍ സാധ്യമാകുമെന്ന് എം.പി. കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇതുമൂലം പുതിയ തൊഴിമേഖല സൃഷ്ടിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഡിജിറ്റല്‍ ഇന്ത്യ' സ്കീം കൊണ്ട് ഇന്ത്യ ഒട്ടാകെ 2.5 ലക്ഷം ഗ്രാമങ്ങള്‍ക്ക് ബ്രോഡ് ബാന്‍ഡ് കണക്ഷനും എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും Wi-fi കണക്ഷനും നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY