DweepDiary.com | ABOUT US | Thursday, 25 April 2024

"പെട്രോള്‍ ക്ഷാമം" - മിനിക്കോയിയില്‍ ചരക്ക് നീക്കം തടഞ്ഞു

In main news BY Admin On 20 September 2014
മിനിക്കോയ് (20-09-2014): ഏറ്റവും കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന മിനിക്കോയ് നിവാസികള്‍ പെട്രോള്‍ ക്ഷാമത്തിനെതിരെ സമരത്തില്‍. മൂന്ന്‍ ദിവസമായി തുടരുന്ന സമരം ഇന്ന്‍ പുതിയ തലത്തിലേക്ക് മാറിയതായി ഞങ്ങളുടെ വാര്‍ത്താ പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എം‌വി എളികല്‍പേനി എന്ന ചരക്ക് കപ്പല്‍ ഇന്ന്‍ പെട്രോളുമായി ഇവിടെ എത്തിയെങ്കിലും മിനിക്കോയ് ദ്വീപിന് 150 ബാരല്‍ പെട്രോളാണ് അനുവദിച്ചത്. ഇത് മിനിക്കോയ് ദ്വീപിന് പര്യാപ്തമല്ല എന്നാരോപിച്ച് നാട്ടുകാര്‍ ചരക്ക് നീക്കം തടസപ്പെടുത്തി. മുന്നൂറ് ബാരലുകളെങ്കിലും ദ്വീപിന് അടിയന്തിരമായി അനുവദിക്കണമെന്ന്‍ ദ്വീപുവാസികള്‍ സ്ഥലം കോപ്പറേറ്റീവ് സൊസൈറ്റി അധികാരികളെ അറിയിച്ചു. ഫണ്ട് കുറവായതിനാല്‍ നിലവില്‍ 150 ബാരലെ അനുവദിക്കാന്‍ പറ്റൂ എന്നാണ് അധികാരികളുടെ നിലപാട്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോലീസ് സംരക്ഷണത്തില്‍ പെട്രോള്‍ ഇറക്കാനുള്ള നീക്കത്തിലാണ് അധികാരികള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY