DweepDiary.com | ABOUT US | Thursday, 28 March 2024

ഹജ്ജാജിമാര്‍ കോഴിക്കോടിലെത്തി

In main news BY Admin On 17 September 2014
കോഴിക്കോട്(17.09.2014):- ഈ വര്‍ഷം ദ്വീപില്‍ നിന്ന് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പോകുന്ന ഹജ്ജാജിമാര്‍ കോഴിക്കോടിലെത്തി. 298 (+1 വളണ്ടിയര്‍)പേരാണ് ഈ വര്‍ഷം ഹജ്ജിനായി മക്കയിലെത്തുക. കോച്ചിയില്‍ കപ്പലിറങ്ങിയ ഇവരെ ബസ്സ് മാര്‍ഗ്ഗമാണ് കോഴിക്കോടിലെത്തിച്ചത്. 15 ആം തിയതി എത്തിയ ആദ്യ സംഘത്തില്‍ കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര, കടമം, അമിനി, കല്‍പേനി, മിനിക്കോയി, ആന്ത്രോത്ത് ദ്വീപില്‍ നിന്നുള്ള ഹജ്ജാജിമാരും 16 ആം തിയതി കവരത്തി, , അഗത്തി ദ്വീപുകളില്‍ നിന്നുള്ള ഹാജ്ജാജികളും കൊച്ചിയില്‍ എത്തി. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഹാജി, എസ്കിക്യട്ടീവ് ഓഫീസര്‍ ഡി.സി.ചെറിയകോയ തുടങ്ങിയവരാണ് ഹജ്ജാജികളുടെ ക്ഷേമത്തിന് നേതൃത്വം നല്‍കുന്നത്. 20 ആം തിയതി 11:30 ന് കരിപ്പൂരില്‍ നിന്ന് ഇവര്‍ യാത്ര തിരിക്കും. വിവിധ ദ്വീപുകളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് കോഴിക്കോടില്‍ ഏര്‍പ്പെടുത്തിയ ലോഡ്ജുകള്‍ ഇങ്ങനെ: (1)അഗത്തി, മിനിക്കോയി - റിനയന്‍ സണ്‍സ് (2) കല്‍പേനി, അമിനി- ആരാധനാ (3)ആന്ത്രോത്ത്, കവരത്തി- റോയല്‍ പാലസ് (4) കടമത്ത് - അറ്റ് ലസ് (5) കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര- മെട്രോ ടവര്‍
എന്നാല്‍ സോഷ്യല്‍ മീഡിയകളിലും ചില മലയാള വാര്‍ത്തകളിലും ഹാജിമാര്‍ക്ക് ബുദ്ധിമുട്ടനുഭവിച്ചതായി റിപ്പോര്‍ട്ടുണ്ടായി. അതായത് രാവിലെ 7 മണിയോടെ എത്തിയ കപ്പലില്‍ നിന്ന് ഹജ്ജാജികളെ വൈകിയിറക്കിയതും കോഴിക്കോട്ടേക്കുള്ള വഴിയില്‍ തീരൂറില്‍ നിന്ന് ഭക്ഷണം റോഡില്‍ കഴിക്കേണ്ടിവന്നതും,ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്ര കാരണം യാത്രക്ക് തടസ്സം നേരിട്ടതും, ലഗ്ഗേജുകള്‍ ലഭിക്കാന്‍ താമസം നേരിട്ടതും ആരോപണത്തിന് ആക്കം കൂട്ടി.
എന്നാല്‍ ഇതുമയി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ജനാ.ഹംസക്കോയ ഫൈസി ദ്വീപ് ഡയറിയോട് നല്‍കിയ പ്രസ്ഥാവന ഇങ്ങനെയാണ്. അമിനി ദ്വീപുകാര്‍ക്ക് രണ്ട് ദിവസം കപ്പലില്‍ യാത്ര ചെയ്യേണ്ടതായി വന്നതൊയിച്ചാല്‍ ഹാജിമാര്‍ തികച്ചും സംതൃപ്തരാണ്. സെപ്തംബര്‍ 15 കഴിയാതെ അധികൃതര്‍ കപ്പലുകള്‍ക്ക് ബേപ്പൂര്‍ തുറമുഖത്ത് പ്രവേശിക്കാന്‍ അനുവാദം നല്‍കാത്തതാണ് ഹാജിമാരെ കൊച്ചിയിലെത്തിക്കാന്‍ കാരണം. വലിയ കപ്പലായ കവരത്തി കപ്പലില്‍ നിന്ന് മറ്റ് യാത്രക്കാരെ ഇറക്കാന്‍ കാല താമസം എടുത്തതിനാല്‍ ഹാജിമാര്‍ക്ക് കുറേ സമയം കപ്പലില്‍ ഇരിക്കേണ്ടതായി വന്നു. ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ലക്ഷദ്വീപ് വഖഫ് ബോര്‍ഡാണ് ഹാജിമാര്‍ക്കുള്ള ഉച്ച ഭക്ഷണം വഴിയില്‍ സജ്ജീകരിച്ചത്. ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY