തലസ്ഥാനത്തെ 'വിറപ്പിച്ച് ' കള്ളന്‍ വിലസുന്നു
കവരത്തി(15.9.14):- കഴിഞ്ഞ രണ്ട് മാസത്തോളമായി ജനങ്ങളുടെ ഉറക്കം കെടുത്തി വിലസുന്ന മോഷ്ടാവ് പോലീസിനും ജനങ്ങള്‍ക്കും ഒരു പോലെ തലവേദനയാകുന്നു. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കള്ളനെ പിടിക്കാന്‍ നാട്ടുകാരും പോലീസും ഒരുപോലെ ശ്രമിച്ചിട്ടും നിരാശ മാത്രം. കള്ളനെ പലരും കണ്ടിട്ടുണ്ടെങ്കിലും മുഖം മൂടി ധരിച്ചിരിക്കുന്നത് കാരണം തിരിച്ചറിയാന്‍ പറ്റാതായി. രാത്രി കാലങ്ങളില്‍ പോലീസ് പെട്രോളിങ്ങ് ശക്തമാക്കിയപ്പോള്‍ കള്ളന്‍ സമയം മാറ്റി പട്ടാപകലില്‍ എത്തി. രണ്ട് ദിവസം മുമ്പ് ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ കയറിയ കള്ളന്‍ സ്ത്രീയെ പരിക്കേല്‍പിച്ച് കടന്ന് കളഞ്ഞു. പല സമയത്തും അക്രമാസക്തമായാണ് ഈ കള്ളന്‍ പെരുമാറുന്നതെന്ന് ദൃസാക്ഷികള്‍ പറയുന്നു. എന്നാല്‍ കാര്യമായ മോഷണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസിനെ കുരങ്ങ് കളിപ്പിക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്ന് ചിലര്‍ വിലയിരുത്തുമ്പോള്‍ മറ്റു ചിലര്‍ മാനസിക വൈകല്യമുള്ള വനാണിതെന്ന് അഭിപ്രാ യപ്പെടുന്നുണ്ട്. ഏതായാലും കള്ളന്റെ കളി ഒരുനാള്‍ അസ്തമിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.