DweepDiary.com | ABOUT US | Saturday, 14 December 2024

ബോട്ട് അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന റസീക്ക് മരണപ്പെട്ടു

In main news BY Web desk On 24 November 2024
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കിൽത്താൻ ദ്വീപ് സ്വദേശി മുഹമ്മദ് റസീക്ക് (37) മരണപെട്ടു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്.
റസീഖിനെ കൂടാതെ ചെത്തലാത്ത് സ്വദേശി താജുൽ അക്ബർ (27) എന്ന യുവാവിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ദേഹത്താകമാനം പൊള്ളലേറ്റ രണ്ട് പേരുടെയും ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ചിലവായതോടെ തുടര്‍ ചികിത്സ പ്രതിസന്ധിയിലായ സാഹചര്യത്തിൽ താജുൽ അക്ബറിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY