ലക്ഷദ്വീപ് വിഷയത്തിൽ നിലപാടുകളുടെ പേരില്‍ ബി.ജെ.പിയുടെ ശാസന നേരിട്ടു: സന്ദീപ് വാര്യർ
കൊച്ചി: ലക്ഷദ്വീപ് വിഷയം ആളിക്കത്തിയ സമയത്ത് താൻ എടുത്ത നിലപാടുകളുടെ പേരിൽ ബിജെപിയുടെ ശാസന നേരിട്ടുവെന്ന് സന്ദീപ് വാര്യർ. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് വാര്യർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ബി.ജെ.പിയുടെ വക്താവെന്ന നിലയില്‍ മൂര്‍ച്ചയുള്ള വാക്കുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ശ്രദ്ധേയനായ സന്ദീപ് വാര്യര്‍ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിനിടെ കോൺഗ്രസിൽ ചേർന്നത് വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. ലക്ഷദ്വീപ് വിഷയം, നടൻ മമ്മൂട്ടിക്കെതിരെ സംഘപരിവാർ അണികളിൽ നിന്നും മറ്റുമുണ്ടായ കനത്ത ആക്രമണം, മുല്ലപ്പെരിയാർ വിഷയം തുടങ്ങിയ സാമൂഹിക വിഷയങ്ങളിൽ കേരളത്തിലെ പൊതുസമൂഹത്തിന് അനുകൂലമായ, സമരസതയ്ക്കും മതനിരപേക്ഷതയ്ക്കും അനുകൂലമായ നിലപാടുകൾ സ്വീകരിച്ചപ്പോൾ സംഘടന എന്നെ ശാസിക്കുന്ന രീതിയാണ് സ്വീകരിച്ചത് എന്ന് സന്ദീപ് വാര്യർ പറഞ്ഞു. അത് എനിക്ക് വലിയ മാനസിക സംഘർഷം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.