വിനോദ സഞ്ചാരികൾക്ക് പെർമിറ്റ് നിരോധിച്ച് കൊണ്ടുള്ള നയം പുനഃപരിശോധിക്കണം - നാഷണൽ ലീഗ്
അഗത്തി ദ്വീപ് കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്ക് പെർമിറ്റ് നിരോധിച്ച് കൊണ്ടുള്ള ദ്വീപ് ഭരണകൂടത്തിന്റ നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാഷണൽ ലീഗ് അഗത്തി യൂണിറ്റ് നേതാക്കൾ ഡപ്യൂട്ടി കളക്ടറെ കണ്ടു. നാഷണൽ ലീഗ് നേതാക്കളായ ലക്ഷദ്വീപ് സംസ്ഥാന പ്രസിഡൻ്റ് അബ്‌ദുൽ ഗഫുർ, സംസ്ഥാന ജനറൽ സെക്രടറി ജാഫർ സാദിഖ്, സഹ ഭാരവാഹികളായ ഹനീഫ, അബ്ദുറഹീം, അബ്‌ദുറഹിമാൻ, എന്നിവർ ചേർന്ന് ഡപ്യൂട്ടി കളക്ടർക്ക് നിവേദനവും നൽകി.
ഇതേ ആവശ്യം ഉന്നയിച്ച് കൊണ്ട് നാഷണൽ ലീഗ് നേതാക്കൾ കവരത്തിയിൽ എത്തി ADM ന് മെമ്മോറണ്ടം നൽകുകയും ചെയ്തു.
ഇതേ ആവശ്യം ഉന്നയിച്ച് കൊണ്ട് നാഷണൽ ലീഗ് നേതാക്കൾ കവരത്തിയിൽ എത്തി ADM ന് മെമ്മോറണ്ടം നൽകുകയും ചെയ്തു.