സ്ത്രീ സൗഹൃദ വിദ്യാലയങ്ങളിൽ ഇടം നേടി സീനിയർ സെക്കണ്ടറി സ്കൂൾ ചെത്ലാത്ത്
സ്ത്രീ സൗഹൃദ വിദ്യാലയങ്ങളിൽ ഇടം നേടി ലക്ഷദ്വീപിലെ പിഎം ശ്രീ എപിജെ അബ്ദുൽ കലാം സ്മാര സീനിയർ സെക്കണ്ടറി സ്കൂൾ ചെത്ലാത്ത്. ഓട്ടോമാറ്റിക് നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിച്ച് കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. നേരത്തെ അധ്യാപികമാർ പെൺകുട്ടികൾക്ക് ഇവ വിതരണം ചെയ്യുന്ന രീതിയിലാണ് സജ്ജീകരിച്ചത്. ലക്ഷദ്വീപിലെ സ്കൂളുകൾ സ്ത്രീ വിദ്യാഭ്യാസത്തിന് മികച്ച പരിഗണനയാണ് നൽകി വരുന്നത്. എട്ടാം ക്ലാസ് പാസായ പെൺകുട്ടികൾക്ക് പഞ്ചായത്ത് വക സൈക്കിൾ നൽകുന്ന പദ്ധതി ഇന്നും ലക്ഷദ്വീപിൽ തുടരുന്നു. ഇന്തയിലെ മാതൃക സ്ത്രീ വിദ്യാഭ്യാസ ഭൂപടത്തിൽ ലക്ഷദ്വീപിൻ്റെ സ്ഥാനം വളരെ ഉന്നതിയിലാണ്.