ലക്ഷദ്വീപ് ദിനമാഘോഷിച്ച് തെക്കൻ തനിമാ
അമിനി: ലക്ഷദ്വീപ് പിറവിദിനവും തെക്കൻ തനിമാ ക്ലബ്ബ് സ്ഥാപക ദിനവുമായ നവംബർ ഒന്നാം തിയതി പെരുന്നാള് പോലെ ആഘോഷിച്ച് ക്ലബ്ബ് അംഗങ്ങൾ. രാവിലെ ക്ലബ്ബ് പരിസരത്ത് പ്രസിഡൻ്റ് ചെറിയകോയ പതക ഉയർത്തി.സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും അടങ്ങുന്ന വമ്പിച്ച ജനാവലി ഉൽസവാഘോഷങ്ങൾക്കു സാക്ഷിയായി. നാടൻ കലാകാരനായ പടിപുര ഉവ്വാ, നാടക കൃത്ത് എൻ.സി.നല്ലകോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മൂസ ഉവ്വ , ജബ്ബാർ ഉവ്വ, ഇസ്മത്ത് ഹുസൈൻ, ജലീൽ കിളിച്ചോട, ഓ.പി. താജുദ്ധീൻ, യു.പി.സൈനുൽ ആബിദ്, സാജിദ് മുഹമ്മദ്, ഫർസാദ്, സാലിഹ് തുടങ്ങിയ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. നാടുമുഴുവനും മധുരം വിതരണം നടത്തി.