കടപ്പുറത്ത് മീനിന്റെ അവശിഷ്ടങ്ങൾ; ദുർഗന്ധം കൊണ്ട് വലഞ്ഞ് ജനങ്ങൾ
കിൽത്താൻ ദ്വീപിലെ കടപ്പുറത്ത് മീനിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ. കടലിൽ നിന്ന് പിടിച്ചെടുത്ത മീനിന്റെ തലകളും മറ്റ് അവശിഷ്ടങ്ങളുമാണ് മണ്ണിൽ കുഴിച്ച് മൂടാതെ മത്സ്യത്തൊഴിലാളികൾ കടപ്പുറത്ത് ഉപേക്ഷിച്ചു പോയത്. ഇന്നും ഇന്നലെയും ആയി കടലിൽ പോയ ഒട്ടു മിക്ക ബോട്ടുകൾക്കും ഉയർന്ന തോതിലുള്ള മീനുകൾ ലഭിച്ചിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ കുഴിച്ചുമൂടാതെ വലിച്ചെറിയുമ്പോൾ കിൽത്താനിലെ കടലോരത്ത് അടിഞ്ഞുകൂടി ദുർഗന്ധവും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
മത്സ്യ അവശിഷ്ടങ്ങളുടെ ശാസ്ത്രീയ സംസ്കരണം അനിവാര്യമാണെന്നും അധികാരികൾ മത്സ്യ സംസ്‌കരണത്തിനും അവശിഷ്ടങ്ങളുടെ സംസ്‌കരണത്തിനും കൂടുതൽ നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും രൂപപ്പെടുത്തേണ്ടതുണ്ടെന്ന് നാട്ടുകാർ ആവശ്യമുയർത്തുന്നു.