DweepDiary.com | ABOUT US | Wednesday, 06 November 2024

അവധിക്കാലം നാട്ടിലേക്ക് പോകാൻ കപ്പലില്ല; നവോദയ വിദ്യാർത്ഥികൾ ദുരിതത്തിൽ

In main news BY Web desk On 11 October 2024
മിനിക്കോയി: മിനികോയി നവോദയ വിദ്യാലയത്തിൽ പഠിക്കുന്ന കിൽത്താൻ - ചേത്ത്ലത്ത് ദ്വീപുകളിലെ വിദ്യാർത്ഥികൾക്ക് ഒക്ടോബർ മാസത്തിലെ സെക്കൻ്റ് വീക്കിൽ ആരംഭിക്കുന്ന അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ കപ്പലില്ല. ബന്ധപ്പെട്ട പോർട്ട് അധികാരികളെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ കിൽത്താൻ, ചേത്ത്ലത്ത് വിദ്യാർത്ഥികൾ കവരത്തിയിൽ വന്ന് വെസ്സൽ വഴി നാട്ടിലെക്ക് പോകാം എന്നെ നിർദ്ദേശമാണ് നൽകിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. വിദ്യാർത്ഥികൾ കവരത്തിയിൽ റൂം എടുത്ത് സ്റ്റേചെയ്ത് ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കേണ്ട അവസ്ഥ വന്നാൽ ബാരിച്ച ചെലവ് ആകും എന്ന ആശങ്കയും രക്ഷിതാക്കൾ പ്രകടിപ്പിച്ചു. പെൺകുട്ടികൾ അടക്കം കൊച്ചു വിദ്യാർത്ഥികളാണ് നവോദയ വിദ്യാലയത്തിൽ പഠിക്കുന്നത്. ഈ വെക്കേഷന് ബാക്കി എല്ലാ ദ്വീപിലെ വിദ്യാർത്ഥികൾക്കും കപ്പൽ മാർഗ്ഗം അവരവരുടെ നാടുകളിൽ എത്താം. എന്നാൽ കിൽത്താൻ ചേത്ത്ലത്തിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് മിനിക്കോയിൽ വന്ന് കുട്ടികളെ എടുക്കുന്നതിനും കപ്പൽ ഷെഡ്യൂൾ കൊടുത്തിട്ടില്ല.
കാലാവസ്ഥ മോശമായ ഈ സമയത്താണ് അധികാരികളുടെ ക്രൂരത. കിൽത്താൻ ദ്വീപിൻ്റെ തൊട്ടടുത്ത അമിനി -കടമം വരെ പോകുന്ന കപ്പലുകൾ കിൽത്താൻ ചേത്ത്ലത്ത് ദ്വീപുകളിലേക്ക് മാത്രം നൽകിയില്ല. നിലവിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചത്നാൽ എത്ര ദിവസത്തോളം കവരത്തിയിൽ കെട്ടികിടക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വത്തിലാണ്. മാസങ്ങൾക്ക് മുമ്പ് പല സന്ദർഭങ്ങളിലായി എല്ലാ ദ്വീപുകളിലേക്കും ഷിപ്പ് ഷെഡ്യൂൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നവോദയ വിദ്യാലയ ഓഫീസിൽ നിന്നും ലെറ്റർ ഫോർവേർഡ് ചെയ്തിട്ടും യാതൊരു പരിഗണനയും ഈ ദ്വീപുകൾക്ക് കൊടുത്തിട്ടില്ല. പോർട്ട് ഓഫീസിലെ ചിലർ ഈ ദ്വീപുകളോട് ചിറ്റമ്മനയമാണ് തുടർച്ചയായി കാട്ടുന്നതെന്നും ആരോപണം ഉണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY