DweepDiary.com | ABOUT US | Friday, 11 October 2024

കിൽത്താൻ, ചേത്ത്ലത്ത്, ബിത്രാ ദ്വീപുകൾക്കെതിരെ അടിസ്ഥാനരഹിത ആരോപണം - അമിനി സിനിയർ സിറ്റിസൺ സംഘടനക്കെതിരെ പ്രതിഷേധം

In main news BY Web desk On 28 September 2024
കിൽത്താൻ: പാസഞ്ചർ കപ്പൽ പ്രോഗ്രാമുമായി ബന്ധപ്പെട്ട് അമിനി ദ്വീപിലെ സീനിയർ സിറ്റിസൺ ഫോറം എന്ന സംഘടന അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിനും പോർട്ട് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ കിൽത്താൻ, ചേത്ത്ലത്ത്, ബിത്രാ ദ്വീപുകൾക്കെതിരെ അടിസ്ഥാനരഹിത ആരോപണം. സംഘടനയുടെ ആരോപണത്തിനെതിരെ കിൽത്താൻ, ചേത്ത്ലത്ത് ദീപുകളിലെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. കിൽത്താൻ, ചേത്ത്ലത്ത്, ബിത്രാ ദ്വീപുകളിൽ ആകെ 2000 ജനസംഖ്യ മാത്രമേയുള്ളൂ എന്ന പരാമർശമാണ് പ്രതിഷേധത്തിന് കാരണം. പ്രോഗ്രാമിലെ പുതിയ അപ്ഡേഷനിൽ അമിനിയിലേക്ക് പ്രോഗ്രാം കുറഞ്ഞുപോയതായാണ് ലെറ്ററിൽ പറയുന്നത്.
കിൽത്താൻ, ചെത്ത്ലാം, ബിത്ര ദ്വീപുകളേ കുറിച്ച് തെറ്റായ പരാമർശം നടത്തിയ അമിനിലെ സിനിയർ സിറ്റിസൺ സംഘടക്കെതിരെ കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജലീൽ അറക്കൽ ശക്തമായി പ്രതിഷേധിച്ചു. ലെറ്ററിൻ്റെ കോപ്പി കത്തികൊണ്ടായിരുന്നു പ്രതിഷേധം. സംഘടനയുടേത് നീചമായ പ്രവർത്തിയാണെന്നും ഭരണകൂട അവഗണനയിൽ ഏററവും മുന്നിൽ നിൽകുന്ന ഈ മുന്ന് ദ്വീപുകളേയും ബോധപൂർവം അമിനിലെ ഈ വയസൻ സംഘടന എന്തിനാണ് ടാർജറ്റ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ കാര്യത്തിൽ ശക്തമായ പ്രതിഷോധം അറിയിക്കുകയും പ്രായത്തിൻ്റെ പക്വത കാണിച്ചില്ലങ്കിലും ആ നാടിൻ്റെ പേര് കളങ്കപെടുത്താതെ നോക്കുകാ എന്നും ജലീൽ അറക്കൽ പ്രതികരിച്ചു.
കിൽത്താൻ, ചെത്ലത്ത്, ബിത്ര എന്നീ ദ്വീപുകളിൽ കേവലം 2000 താഴെ മാത്രം ജനസംഖ്യയെ ഉള്ളു എന്ന വാദം തികച്ചും അടിസ്ഥാന രഹിതമാമെന്നും ആരോപണം പിൻവലിക്കണമെന്നും ലക്ഷദ്വീപ് സ്റ്റേറ്റ് യുവമോർച്ച പ്രസിഡൻറ് മഹദാ ഹുസൈൻ പ്രതികരിച്ചു. കപ്പൽ പ്രോഗ്രാം വിഷയത്തിലും മറ്റു പല വികസന പ്രവർത്തന മേഖലയിലും ചെറിയ ദ്വീപെന്ന വിവേചനം പല ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നും കാലങ്ങളായി നേരിടുന്ന ദ്വീപുകളാണ് കിൽത്താൻ, ചെത്ലത്ത്, ബിത്ര എന്നീ ദ്വീപുകൾ. വോട്ടവകാശം രേഖപ്പെടുത്തുന്നവരായി കിൽത്താൻ ദ്വീപിൽ മാത്രം 3700 ൽ പരം വ്യക്തികളുണ്ട്. ഈ സാഹചര്യത്തിലാണ് കേവലം 2000 നു താഴെ ജനസംഖ്യ മാത്രമെന്ന അടിസ്ഥാന രഹിതമായ ആരോപണം ഈ സംഘടന ഉന്നയിച്ചിരിക്കുന്നത്. ഒരു കിൽത്താൻ ദ്വീപ് സ്വദേശി എന്ന നിലയ്ക്ക് Senior Citizens Forum എന്ന സംഘടന നടത്തിയ ഈ അടിസ്ഥാന രഹിതമായ പ്രസ്താവന പിൻവലിക്കണമെന്നും ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY