DweepDiary.com | ABOUT US | Friday, 11 October 2024

അഖില ലക്ഷദ്വീപ് തല ഫുട്ബോൾ മാമാങ്കത്തിന് നാളെ കൊടി ഉയരും

In main news BY Web desk On 26 September 2024
കടമത്ത്: അഖില ലക്ഷദ്വീപ് തല ഫുട്ബോൾ മാമാങ്കത്തിന് കടമത്ത് ദ്വീപിൽ നാളെ കൊടി ഉയരും. ലക്ഷദ്വീപിലെ പത്ത് ദ്വീപുകളും മാറ്റ് ഉരയ്ക്കുന്ന ഈ ടൂർണ്ണമെന്റിൽ, രണ്ട് പൂളുകളിലായി പത്ത് ദ്വീപുകളിലെ കായിക താരങ്ങൾ മത്സരിക്കും.
നാളെ ഉച്ചതിരിഞ്ഞ് നടക്കുന്ന പ്രൗഡഗംഭീരമായ ഉദ്ഘാടനം അഥിതികളെ തനതായ പരിചകളി, കോൽകളിയുടെ അംകമ്പടിയോടെ സ്വീകരിക്കും. തുടർന്ന്, ഗ്രൗണ്ടിൽ കടമത്തിലെ അനുഗ്രഹിത കലാകാരൻമാർ ലക്ഷദ്വീപിലെ നാട്ടിൻപുറ കലാരൂപങ്ങളുടെ മാസ്സ് ഡിസ്പ്ലേയുമായി രംഗത്ത് എത്തും. ശേഷം പത്ത് ദ്വീപുകളിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന മാർച്ച് ഫാസ്റ്റ് സമാരംഭിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY