DweepDiary.com | ABOUT US | Friday, 11 October 2024

ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം നേടി ഷംഷാദ് ബീഗം

In main news BY Web desk On 12 September 2024
ന്യൂഡൽഹി: കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഇൻ ചാർജ് ഷംഷാദ് ബീഗം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് 2024 വർഷത്തെ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൾ അവാർഡ് ഏറ്റുവാങ്ങി. നഴ്‌സുമാരും നഴ്‌സിംഗ് പ്രൊഫഷണലുകളും സമൂഹത്തിന് നൽകുന്ന സ്തുത്യർഹമായ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഫ്ലോറൻസ് നൈറ്റിംഗേൾ അവാർഡ്. ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15 പേർക്ക് അവാർഡ് നൽകിയത്. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക.
ആന്ത്രോത്ത് ദ്വീപിലെ മൂടംപുര ഹംസക്കോയയുടേയും ആറ്റലാട കുഞ്ഞിബിയുടേയും മകളാണ് ഷംഷാദ് ബീഗം. ആതുരശുശ്രൂഷാരംഗത്ത് കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ആളാണ് ഷംഷാദ് ബീഗം. 2005 ൽ സർവീസിൽ പ്രവേശിച്ച അവർ ആന്ത്രോത്ത്, അഗത്തി ദ്വീപുകളിലും ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് അബ്‌ദുൽ ഗഫൂർ ഐആർ ബി യിൽ ഉദ്യോഗസ്ഥനാണ്. മുഹമ്മദ് ഉബൈദ്, മുഹമ്മദ് ഖാസിം ഫാത്തിമ മറിയം എന്നിവർ മക്കളാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY