കപ്പൽ ജീവനക്കാരുടെ വേതന കുടിശ്ശികക്ക് വേണ്ടി പ്രവർത്തിച്ചത് ബി.ജെ.പി.നേതൃത്വം - ശഹർബാൻ
കപ്പൽ ജീവനക്കാർക്ക് കിട്ടാനുണ്ടായിരുന്ന കുടിശ്ശികക്കു വേണ്ടി പ്രവർത്തിച്ചത് ലക്ഷദ്വീപ് ബി.ജെ.പി.നേതൃത്വമാണെന്നും ഇപ്പോൾ അതിൻ്റെ ക്രെഡിറ്റ് എടുക്കാൻ മറ്റ് ചിലർ എത്തിയിട്ടുണ്ടെന്നും വൈസ് പ്രസിഡൻ്റ് ശഹർബാൻ ദ്വീപ് ഡയറിയോട് പറഞ്ഞു. ജീവനക്കാർ ആവശ്യപ്പെട്ടതനുസരിച്ച് താനും മറ്റ് നേതാക്കൻമാരും LDCLഅധികാരികളെ കാണുകയും അവർ ബന്ധപ്പെട്ട ഫയൽ വിളിച്ചു വരുത്തി അനുകൂലമായി ഉത്തരവ് നൽകി. കഴിഞ്ഞ ഒരു മാസക്കാലമായി താൻ ഇതിനു വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.ഇക്കാര്യങ്ങൾ എല്ലാം തന്നെ കൃത്യമായി ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.എന്നിട്ടും ചിലർ അതിൻ്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.