വ്യാജ ഐഡി ഉപയോഗിച്ച് കപ്പൽ കയറാൻ ശ്രമം, രണ്ടുപേർ അറസ്റ്റിൽ
മട്ടാഞ്ചേരി:- വ്യാജ ഐഡി ഉപയോഗിച്ച് ലക്ഷദ്വീപിലേക്ക് യാത്രയ്ക്ക് ശ്രമിച്ച രണ്ടുപേരെ ഹാർബർ പോലീസ് അറസ്റ്റ് ചെയ്തു. ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ മുഹമ്മദ് അബ്ദുൾ റഹിം (31), മുഹമ്മദ് സുഹൈൽ (30), എന്നിവരെ ഹാർബർ എസ്.ഐ.മാരായ ജോർജ്, ഗിൽബർട്ട് റാഫേൽ എന്നിവരുടെ നേതൃത്വത്തിലാണ്അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. ആന്ത്രോത്തിലേക്കുള്ള എം.വി. ലഗൂൺ യാത്രാക്കപ്പലിൽ സുഹൈലിന് ലഭിച്ച ടിക്കറ്റിലെ ആധാർ നമ്പർ പ്രകാരം ഫോട്ടോമാറ്റി അബ്ദുൾ റഹിം വ്യാജ ആധാർ സൃഷ്ടിച്ചതായാണ് കേസ്. വ്യാജ ആധാർരേഖ സൃഷ്ടിച്ച് യാത്രയ്ക്ക് ശ്രമിക്കവേ സി.ഐ.എസ്.എഫ്. പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ലക്ഷദ്വീപ് സ്വദേശിയാണ് വ്യാജരേഖ സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ഇയാൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഹാർബർ പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുണ്ട്.
കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന വ്യാപകമാണ്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസ് പുനരുജ്ജീവിപ്പിക്കുമെന്ന് സുരേഷ് ഗോപി
- ലക്ഷദ്വീപിൽ നബിദിന പൊതു അവധിയിൽ മാറ്റം
- റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ കെ.വി ശ്രീധരൻ നിര്യാതനായി
- ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം നേടി ഷംഷാദ് ബീഗം
- ലക്ഷദ്വീപ് ബോട്ടുകൾ ബേപ്പൂർ ഹാർബർ കൈയേറിയതായി പരാതി