DweepDiary.com | ABOUT US | Saturday, 14 September 2024

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ശാസ്ത്രീയമായി നൽകുന്നതിൽ സമസ്‌ത മുന്നിൽ: ഹംദുള്ളാ സഈദ്

In main news BY Web desk On 04 September 2024
കോഴിക്കോട്: ഗുണപരമായ വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പ്രസക്തി വർധിക്കുന്ന സാഹചര്യത്തിൽ സമസ്ത മുന്നോട്ട് വയ്ക്കുന്ന മത-ഭൗതിക വിദ്യാഭ്യാസ സംവിധാനങ്ങൾ മാ തൃകാപരമാണെന്ന് ലക്ഷദ്വീപ് എം. പി അഡ്വ. മുഹമ്മദ് ഹംദുള്ളാ സഈദ് അഭിപ്രായപ്പെട്ടു. സമസ്ത നാഷനൽ എജ്യുക്കേഷൻ സെൻട്രൽ ഓഫിസ്, ഇ-ലേണിങ് ഓഫിസ് എന്നിവ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ പ്രവർത്തനങ്ങളും മതപ്രബോധന പ്രവർത്തനങ്ങളും മതകീയചിന്തകളും ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ന് സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തി ദേശീയതലത്തിലടക്കം മുന്നേറുന്ന സമസ്ത വിദ്യാഭ്യാസ രംഗത്ത് തുല്യതയില്ലാത്ത സംവിധാനമായി മാറുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ സംഗമം സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഹംദുള്ളാ സഈദ് എം .പിക്കുള്ള എസ്.എൻ.ഇ.സിയുടെ സ്നേഹോപഹാരവും കൈമാറി. മുസ്തഫ മുണ്ടുപാറ, സത്താർ പന്തലൂർ, അബ്ദുല്ലക്കോയ തങ്ങൾ, സി.പി ഇഖ്ബാൽ, ത്വാഹാ യമാനി, റസാഖ് മായനാട്, സി.പി ഉസ്മാൻ കോയ, സി.വി.എ കബീർ, യൂസുഫ് റഹ്മാനി, റാഫി റഹ്മാനി പുറമേരി, ഹക്കീം ഫൈസി തോട്ടര തുടങ്ങിയവർ സംബന്ധിച്ചു.
കടപ്പാട്: സുപ്രഭാതം

SHARE YOUR FEEDBACK

RECENT IN THIS CATEGORY