കെ ജി മുഹമ്മദിനെ തേടി അന്താരാഷ്ട പുരസ്ക്കാരമായ സീക്കോളജി പ്രൈസ്
മിനിക്കോയി ദ്വീപ് സ്വദേശി കെ ജി മുഹമ്മദിന് അന്താരാഷ്ട പുരസ്ക്കാരമായ സീക്കോളജി പ്രൈസ്. 10000 അമേരിക്കൻ ഡോളറും (ഏകദേശം 8,39000 ഇന്ത്യൻ രൂപ ) പ്രശസ്തി പത്രവുമാണ് അവാർഡ്.
ലോകമെമ്പാടുമുള്ള ദ്വീപ്കളുടെ പരിസ്ഥിതിയും സംസ്കാരവും സംരക്ഷിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു സംഘടനയാണ് സീക്കോളജി. ലോകത്തിലെ ദ്വീപ് രാഷ്ടങ്ങളിൽ നിന്നോ ദ്വീപ് കളിൽ നിന്നോ ഉള്ള വ്യക്തികൾക്ക് പരിസ്ഥിതി സംരക്ഷണത്തിൽ നൽകിയ അവരുടെ സംഭാവനകളെ മാനിച്ച് വർഷന്തോറും ഈ അവാർഡ് നൽകി വരുന്നു.
കെ.ജി. മുഹമ്മദ്, പരമ്പരാഗത മത്സ്യബന്ധന രീതികൾ നിലനിറുത്തുന്നതിനും, കപ്പൽ ഛേതമുണ്ടായ സ്ഥലത്തെ പവിഴപ്പാറകളെ സംരക്ഷിക്കുന്നതിനും, ഇന്ത്യയുടെ ദൂരസ്ഥലമായ ലക്ഷദ്വീപ് ദ്വീപസമൂഹത്തിൽ പരിസ്ഥിതി സംരക്ഷണം ജനപ്രിയമാക്കാനും സഹായിച്ചിട്ടുണ്ട്. മിനിക്കോയിയിലെ സീക്കോളജി പിന്തുണയുള്ള മ്യൂസിയത്തിൽ ഉള്ള വലിയ സാംസ്കാരിക ശില്പങ്ങളുടെ ശേഖരം അദ്ദേഹം ക്യൂറേറ്റ് ചെയ്തിട്ടുണ്ട്, ദ്വീപിന്റെ അതുല്യമായ ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ഒക്റ്റോബർ മാസം കാലിഫോണിയ യിലെ ബെർക്കിലി യിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരം നൽകും. ലക്ഷദ്വീപ് ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും സീനിയർ പബ്ലിസിറ്റി ഓഫിസിറായി വിരമിച്ച ശ്രീ. കെ ജി മുഹമ്മദ് ലക്ഷദ്വീപിലെ അറിയപ്പെട്ട സാമൂഹ്യ സാംസ്‌കാരിക സാഹിത്യ പ്രവർത്തകനാണ്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസ് പുനരുജ്ജീവിപ്പിക്കുമെന്ന് സുരേഷ് ഗോപി
- ലക്ഷദ്വീപിൽ നബിദിന പൊതു അവധിയിൽ മാറ്റം
- റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ കെ.വി ശ്രീധരൻ നിര്യാതനായി
- ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം നേടി ഷംഷാദ് ബീഗം
- ലക്ഷദ്വീപ് ബോട്ടുകൾ ബേപ്പൂർ ഹാർബർ കൈയേറിയതായി പരാതി