DweepDiary.com | ABOUT US | Saturday, 14 September 2024

കൊച്ചി കപ്പൽശാല അമിനി, ആന്ത്രോത്ത് ദ്വീപുകളിലേക്ക് മെഡിക്കൽ ആംബുലൻസുകൾ വാങ്ങി നൽകും

In main news BY Web desk On 31 August 2024
കൊച്ചി കപ്പൽശാലയുടെ സി.എസ്. ആർ പദ്ധതിയുടെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ അമിനി, ആന്ത്രോത്ത് എന്നീ ദ്വീപുകളിലെ മെഡിക്കൽ സേവനങ്ങൾക്കായി 2 അംബുലൻസുകൾ നൽകുന്നതിനായുള്ള പദ്ധതിയുടെ കരാറിൽ കൊച്ചി കപ്പൽശാല സി. എസ്. ആർ വിഭാഗം മേധാവി ശ്രീ. പി.എൻ. സമ്പത് കുമാറും ലക്ഷദ്വീപിലെ സന്നദ്ധ സംഘടനയായ തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ ചെയർമാൻ ശ്രീ. കെ. അബ്ദുൾ ഹമീദും (മൗലാന ) ഒപ്പുവച്ചു.
ചടങ്ങിൽ കൊച്ചി കപ്പൽശാല സി. എസ്. ആർ വിഭാഗം മാനേജർമാരായ ശ്രീ. ശശീന്ദ്രദാസ് പി.എസ്, ശ്രീ. യൂസഫ് എ.കെ എന്നിവർ സന്നിഹിതരായിരുന്നു.
പദ്ധതിക്കായി കൊച്ചി കപ്പൽശാല 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ലക്ഷദ്വീപിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് തണൽ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY