DweepDiary.com | ABOUT US | Saturday, 20 April 2024

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ചങ്ങാതിമാരെയും വിശ്വസിക്കരുത്

In main news BY Admin On 26 August 2014
കൊച്ചി (25/08/2014): മറ്റു പ്രദേശങ്ങളില്‍ നിന്നും ലക്ഷദ്വീപിനെ വ്യത്യസ്തനാക്കുന്നത് പരസ്പര സ്നേഹവും വിശ്വാസവുമൊക്കെയാണ്. ചെറിയ പിണക്കങ്ങളില്‍ പോലും സ്നേഹത്തിന്റെ നോവറിയുന്ന ദ്വീപുകാര്‍ ഇന്ന്‍ വളരെ മാറിയിരിക്കുന്നതായിട്ടാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. കടമം സ്വദേശിയായ സൈനബ മന്‍സിലില്‍ അബ്ദുല്‍ ജബ്ബാറും കുടുംബവും ജയിലിലാവാത്തത് അയാള്‍ ചെയ്ത ഏതോ സുക്യതം കാരണമാണ്. തന്‍റെ സുഹ്യത്തും സാമാന്യം വിദ്യാഭ്യാസമുള്ളവനും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ സ്പോര്‍ട്സിലെ(SPORTS) ഉദ്യോഗസ്ഥനുമായ ഖുത്തുബുദ്ധീന്‍ നാട്ടിലെത്തിക്കാന്‍ ഒരു ടി-ഷര്‍ട്ട് ഏല്‍പ്പിച്ചപ്പോള്‍ നിഷ്കളങ്കനും അധികം വിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്തവനുമായ ജബ്ബാറിന് സംശയമൊന്നും തോന്നിയില്ല. ടി-ഷര്‍ട്ട് സ്യൂട്ട് കേസില്‍ വെക്കുമ്പോള്‍ യാദ്യശ്ചികമായി അതിന്‍റെ രൂപ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയും പരിശോധിക്കുകയും ചെയ്തപ്പോയാണ് ഉറ്റ സുഹ്യത്തിന്‍റെ ചതി മനസിലായത്. ടി-ഷര്‍ട്ട് നിറയെ ഖഞ്ചാവ്. പോലീസില്‍ അറിയിച്ചാല്‍ നിരപരാധിയായ താന്‍ അകത്താകുമെന്ന്‍ ഭയന്ന അബ്ദുല്‍ ജബ്ബാര്‍ സുഹ്യത്തിനെ വിളിച്ച് വരുത്തി. പ്രശ്നം കയ്യാങ്കളിയിലെത്തും മുമ്പ് സുഹ്യബന്ധം അവസാനിപ്പിച്ച് പിരിഞ്ഞു. സുഹ്യത്തിനെ വിശ്വസിച്ച് താനെങ്ങാനും കപ്പല്‍ കയറാന്‍ പോയിരുന്നെങ്കില്‍ താനും കുടുംബവും ജയിലായേനെ എന്ന്‍ അബ്ദുല്‍ ജബ്ബാര്‍ ഞങ്ങളുടെ കടമം ലേഖകനെ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY