ലക്ഷദ്വീപിൽ നിന്ന് വീണ്ടുമൊരു കപ്പൽ ക്യാപ്റ്റൻ
മിനിക്കോയി: എം.വി കോറൽ ഷിപ്പിൽ പുതിയ ക്യാപ്റ്റനായി മിനിക്കോയി ദ്വീപ് സ്വദേശി മുനീർ നിയമിതനായിരിക്കുകയാണ്. ഇതോടെ ലക്ഷദ്വീപ് സ്വദേശിയായ മറ്റൊരു ക്യാപ്റ്റൻ്റെ സേവനമാണ് ലഭ്യമായിരിക്കുന്നത്.
എം.വി കോറൽ ഷിപ്പിൽ ക്യാപ്റ്റനായി ചാർജെടുത്ത് മിനിക്കോയിൽ എത്തിയ ക്യാപ്റ്റൻ മുനീറിന് ഇന്ന് മിനിക്കോയി പൗരസമിതി സ്വീകരണം നൽകുകയും ജെട്ടിയിലെ പവലിയനിൽ വെച്ച് ആദരിക്കുകയും ചെയ്തു. സ്വീകരണച്ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ബുസർ ജംഹർ, മുൻ ചീഫ് കൗൺസിലർ ഹസ്സൻ ബഡുമുക്ക, വില്ലേജുകളെ പ്രതിനിധികരിച്ച് മുപ്പന്മാരും, ചീഫ് എൻജിനീയർ, മറ്റ് ക്രൂ മെമ്പേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മിനിക്കോയ് സ്വദേശികളായ മർഹൂം ഇസ്ഹാഖ്, ആഷിക്, അലി ഔഗെ എന്നിവർ ക്യാപ്റ്റന്മാരായി ഫോറിൻ ഗോയിംഗ് ഷിപ്പിൽ സർവീസ് നടത്തീട്ടുണ്ട്. എന്നാൽ അഡ്മിനിഷ്ട്രേഷൻ ഷിപ്പിൽ ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന ആദ്യ മിനിക്കോയ് സ്വദേശിയാണ് ക്യാപ്റ്റൻ മുനീർ.