DweepDiary.com | ABOUT US | Saturday, 14 December 2024

വയനാട് ദുരന്തത്തിൽ ലക്ഷദ്വീപ് കുടുംബവും ?

In main news BY Web desk On 01 August 2024
വയനാട് ഉരുൾപൊട്ടലിൽ ലക്ഷദ്വീപിൽ നിന്നുള്ള ഒരു കുടുംബത്തെ കാണാതായതായി റിപ്പോർട്ട്. വയനാട് നിന്നുള്ള ഒരു എൻസിസി ക്യാമ്പ് ഓഫീസറുടെ ശബ്ദ സന്ദേശത്തിലാണ് ലക്ഷദ്വീപിലെ ഒരു കുടുംബം ഉരുൾപൊട്ടലിൽ കാണാതായി എന്ന വാർത്ത വരുന്നത്. ലക്ഷദ്വീപിൽ നിന്ന് വയനാട്ടിൽ വന്ന് താമസമാക്കിയ 12 അംഗ കുടുംബമാണ് ഉരുൾപൊട്ടലിൽ കാണാതെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. ബഷീർ എന്നോ മറ്റാണ് ഗൃഹനാഥന്റെ പേര് എന്നും മൂന്ന് പേരുടെ ബോഡി കിട്ടിയെന്നും വാട്സാപ്പിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.
എന്നാൽ ഈ വാർത്ത ഇതുവരെയായും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലക്ഷദ്വീപിൽ നിന്നുള്ള ആരും തങ്ങളുടെ കുടുംബാംഗങ്ങൾ ഉരുൾപൊട്ടലിൽ അകപ്പെട്ടു എന്ന രീതിയിലുള്ള പരാതിയോ അന്വേഷണമോ ആയി ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. വയനാട് കലക്ടറേറ്റ് കൺട്രോൾ റൂമിൽ നിന്നും ചൂരൽമല സ്പോട്ട് കൺട്രോൾ റൂമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ലക്ഷദ്വീപിലെ ആരുടെയും മരണം ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ലക്ഷദ്വീപകാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ കൺട്രോൾ റൂമുമായി ഉടനെ ബന്ധപ്പെടേണ്ടതാണ്.
കണ്‍ട്രോള്‍ റൂം 1077
വയനാട്- 04936 204151, 9562804151, 8078409770
സുൽത്താൻ ബത്തേരി- 04936 223355, 04936 220296
മാനന്തവാടി- 04935 241111, 04935 240231, 9446637748
വൈത്തിരി- 04936 256100, 8590842965, 9447097705
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 8075401745
സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 9995220557, 9037277026, 9447732827

SHARE YOUR FEEDBACK

RECENT IN THIS CATEGORY