DweepDiary.com | ABOUT US | Tuesday, 23 April 2024

വര്‍ക്ക് അറേഞ്ച്മെന്‍റിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്നിനകം വിടുതല്‍ നല്‍കാന്‍ ഉത്തരവിറക്കി

In main news BY Admin On 23 August 2014
കവരത്തി(22/08/2014): വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും തലവേദനയായ "വര്‍ക്ക് അറേഞ്ച്മെന്‍റ്" സംവിധാനം താല്‍കാലികമായി നിര്‍ത്തലാക്കി കൊണ്ട് ചീഫ് എക്സികുട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരെ അവരുടെ മാതൃ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്കോ അല്ലെങ്കില്‍ അതെ വകുപ്പിലെ തന്നെ മറ്റൊരു ദ്വീപിലേക്ക് മാറ്റുന്ന സംവിധാനമാണ് "വര്‍ക്ക് അറേഞ്ച്മെന്‍റ്". സാധാരണ ഏതെങ്കിലും സ്ഥാപനത്തില്‍ ഉദ്യോഗസ്ഥരെ തികയാതെ വരികയോ വര്‍ക് ലോഡ് വരികയോ ചെയ്യുമ്പോയാണ് വര്‍ക്ക് അറേഞ്ച്മെന്‍റ് വഴി പരിഹാരം കാണുന്നത്. ഈ അടുത്ത കാലം വരെ ഈ സംവിധാനം കടുത്ത ദുരുപയോഗം ചെയ്തിരുന്നു. സ്കൂളുകള്‍ പോലെയുള്ള സമയബന്ധിതമായി ജോലി തീര്‍ക്കേണ്ട സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍, കൃഷി, മൃഗ സംരക്ഷണ വകുപ്പ് തുടങ്ങീ അനവധി വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്വന്തം നാടുകളിലോ ഇഷ്ടമുള്ള സ്ഥലങ്ങളിലോ "വര്‍ക്ക് അറേഞ്ച്മെന്‍റ്" തരപ്പെടുത്തി മാതൃ സ്ഥാപനത്തില്‍ നിന്നും മാറി നിന്നിരുന്നു. ഇതു കാരണം മാതൃ സ്ഥാപനത്തിലെ അന്തരീക്ഷം താറുമാറാകാറുണ്ട്. കൂടാതെ വടക്കന്‍ ദ്വീപുകളിലേക്ക് ചില ഉദ്യോഗസ്ഥര്‍ പോകാന്‍ വിസമ്മതിക്കുകയും അവര്‍ വര്‍ക്ക് അറേഞ്ച്മെന്‍റ് വഴി സ്വന്തം നാട്ടില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. ഈ ദ്വീപുകളില്‍ ഇതിനെ ചൊല്ലി നിരവധി സമരങ്ങള്‍ വരെ നാട്ടുകാര്‍ സംഘടിപ്പിച്ചിരുന്നു.
ആഗസ്റ്റ് 19നു നടന്ന നാലാമത് ജില്ലാ പഞ്ചായത്ത് യോഗത്തിലെ എട്ടാം സെഷനിലാണ് ഈ കാര്യം ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്. വര്‍ക്ക് അറേഞ്ച്മെന്‍റിലുള്ള സകല ഉദ്യോഗസ്ഥരേയും സെപ്റ്റംബര്‍ ഒന്നിനുള്ളില്‍ വിടുതല്‍ നല്‍കണമെന്നും സെപ്റ്റംബര്‍ 12നു എല്ലാ വകുപ്പ് മേധാവികളും ഇതിന്‍റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് എക്സികുട്ടീവ് ഓഫീസര്‍ എ. ഹംസ ഉത്തരവിറക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY