DweepDiary.com | ABOUT US | Friday, 19 July 2024

മധുരപ്പെരുമയിൽ "ദ്വീപ് ഉണ്ട"

In main news BY Web desk On 25 June 2024
കൊച്ചി: ലക്ഷദ്വീപിലെ പരമ്പരാഗത മധുര പലഹാരമായ നാളികേര ഹൽവയുടെ (ദ്വീപുണ്ട) രുചി പെരുമ ദ്വീപിന് പുറത്തേക്ക്. ഇതിൻ്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻ്റെ ദേശീയ ഭൗമസൂചികയിൽ ഇടംപിടിക്കാനൊരുങ്ങുകയാണ് നാളികേര ഹൽവ (കോക്കനെട്ട് ഹൽവ). ഇതിനായുള്ള നടപടികൾ ദ്വീപിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ തുടങ്ങി.
ഉൽപന്ന പഠനവും സാങ്കേതിക സഹായവുമായി കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ കാസർഗോഡ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ഒപ്പമുണ്ട്. ദ്വീപ് വനിതകളുടെ ഉപജീവന മാർഗ്ഗങ്ങളിൽ ഒന്നാണ് നാളികേര ഹൽവ (കോക്കനെട്ട് ഹൽവ). ഭൗമസൂചികയിലെത്തിയാൽ ഗുണമേൻമക്ക് ഗ്യാരൻ്റിയാകും. സർക്കാർ പരിരക്ഷയിൽ സർക്കാർ പരിരക്ഷയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപണനവും നടത്താം. മറയൂർ ശർക്കര, പാലക്കാടൻ മട്ട, ആറന്മുള കണ്ണാടി, ബാലരാമപുരം കൈത്തറി, പൊക്കാളി അരി തുടങ്ങിയ കേരളത്തിൽ നിന്ന് ഭൗമസൂചികയിലെത്തിയ ഉൽപന്നങ്ങൾക്ക് ഭൗമ വിപണിയിൽ മികച്ച വിലയുണ്ട്.
കടപ്പാട് : കേരള കൗമുദി

SHARE YOUR FEEDBACK

RECENT IN THIS CATEGORY