DweepDiary.com | ABOUT US | Thursday, 28 March 2024

എസ്‌കെ‌എസ്‌എസ്എഫിന്റെ പത്രം സുപ്രഭാതം ഉടന്‍.

In main news BY Admin On 26 July 2014
കോഴിക്കോട്(21/07/2014): എസ്‌കെ‌എസ്‌എസ്എഫിന്റെ പത്രം "സുപ്രഭാതം" ആഗസ്റ്റ് 31നു പ്രസിദ്ധീകരണം ആരംഭിക്കും. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറി ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പത്രത്തിന്‍റെ എഡിറ്റോറിയല്‍ ഡസ്‌ക് ഉദ്ഘാടനം ചെയ്തു. ഇഖ്‌റഅ് പബ്ലിക്കേഷന്‍സിന്‍റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. കൂടാതെ ഡയറക്ടര്‍മാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍ എന്നിവര്‍ പങ്കെടുത്തു. പത്രത്തിന്റെ ട്രയല്‍ കോപ്പി പ്രിന്റിംഗും ഇതോടൊപ്പം നടന്നു. സുപ്രഭാതം ഓഫീസിന്റെയും ഓണ്‍ലൈന്‍ എഡിഷന്റെയും ഉദ്ഘാടനവും പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ജൂലൈ 31ന് വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും . ആഗസ്റ്റ് 31ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുപ്രഭാതം പത്രം ജനങ്ങളുടെ കൈകളിലെത്തിക്കുമെന്ന് ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസ്താവിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY