DweepDiary.com | ABOUT US | Thursday, 25 April 2024

യാത്രക്കാര്‍, കച്ചവടക്കാര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയക്കാര്‍ സകലമാന ദ്വീപുവാസികളും ശ്രദ്ധിക്കുക:- (വളരെ തിടുക്കത്തില്‍ ആവശ്യമുള്ളത്)

In main news BY Admin On 23 July 2014
തുറമുഖ വകുപ്പ് മേധാവിയുടെ അറിയിപ്പ് പ്രകാരം 01-10-2014 മുതല്‍ 15-05-2015 വരേയുള്ള ലക്ഷദ്വീപ് കപ്പലുകളുടെ പ്രോഗ്രാം നമുക്ക് നിര്‍ദേശിക്കാം... ഇവിടെ ദ്വീപ് ഡയറി ഒരു മാതൃക പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കും പ്രോഗ്രാം നിര്‍ദേശിക്കുകയോ ഇതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയോ ചെയ്യാം. മേല്‍പ്പറഞ്ഞവ താഴെ കമന്റ്സില്‍ സൂചിപ്പിച്ചാല്‍ മതി.

ഞങ്ങള്‍ തയ്യാറാക്കിയ പ്രോഗ്രാം കാണും മുമ്പ് ഇവ വായിക്കുക:-
1. ഗതാഗത സൌകര്യാര്‍ത്ഥം പത്തു ദ്വീപുകളെ നാലായി (4) തിരിച്ചു. ലക്ഷദ്വീപിന്റെ നാല് ഭൂമിശാസ്ത്ര അതിര്‍ത്തികളുടെ പേരാണ് നല്‍കിയത്:-
വടക്ക് (i) മഞ്ചപ്പാര്‍ ഗ്രൂപ് (ചുവപ്പ്)- കില്‍ത്താന്‍, ബിത്ര, ചെത്ലാത്
തെക്ക് (ii) മലികു (നീല)- മിനിക്കോയ്
പടിഞ്ഞാര്‍ (iii) പെരുമാള്‍ പാര്‍ ഗ്രൂപ് (സ്കൈ ബ്ലൂ)- കവരത്തി, അഗത്തി, അമിനി, കടമം
കിഴക്ക് (iv) ഏളികല്‍പേനി ഗ്രൂപ്( മഞ്ഞ)- ആന്ത്രോത്ത്, കല്പേനി

2. അമിനി ദ്വീവി കപ്പലിനെ റിസര്‍വ്വ് ആയും കവരത്തി കപ്പല്‍ ടൂറിസ്റ്റ് ഷെഡ്യൂള്‍ അനുസരിച്ചുമാണ് ക്രമപ്പെടുത്തിയത്.
3. എല്ലാദ്വീപുകള്‍ തമ്മിലും അങ്ങോട്ടും ഇങ്ങോട്ടും യോജിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
4. നാല് ഗ്രൂപ് ദ്വീപുകളിലും കപ്പല്‍ വന്നിട്ട് എത്ര ആയി എന്ന്‍ സൂചിപ്പിക്കുന്ന ഒരു ചാര്‍ട്ട് കൊടുത്തിട്ടുണ്ട്. കുറഞ്ഞത് 4 ദിവസത്തിനുള്ളില്‍ കപ്പലുകള്‍ എല്ലാ ദ്വീപിലും എത്തുന്ന രീതിയിലാണ് ക്രമപ്പെടുത്തിയത്.
5. പരീക്ഷണാര്‍ത്ഥം ഒരു മാസത്തെ പ്രോഗ്രാമാണ് തയ്യാറാക്കിയത്. ഇത് കേവലം നിര്‍ദേശങ്ങള്‍ മാത്രമാണ്. വായനക്കാര്‍ക്ക് യുക്തിപൂര്‍വ്വം നിര്‍ദേശിക്കാം
6. നിങ്ങളുടെ നിര്‍ദേശങ്ങള്‍ നാളെ രാത്രി 12നുള്ളില്‍ പോസ്റ്റ് ചെയ്യാം(24/07/14 11:59 AM). പിന്നീട് ഇവ ക്രോഡികരിച്ച് ലക്ഷദ്വീപ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിക്ക് അയക്കുന്നതായിരിക്കും.

പ്രോഗ്രാം താഴെ (കളര്‍പ്രിന്‍റ് എടുത്തു നോക്കിയാല്‍ മാത്രമേ പെട്ടെന്ന് മനസിലാവൂ) മുഴുവനായി കാണാന്‍ ചിത്രത്തിന്റെ മുകളില്‍ വെച്ചു മൌസിന്‍റെ വലതു ബട്ടണ്‍ അമര്‍ത്തി view image ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY