DweepDiary.com | ABOUT US | Thursday, 28 March 2024

ഇനി ഗസറ്റഡ് അറ്റസ്റ്റേഷന്‍ വേണ്ട

In main news BY Admin On 20 July 2014
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റും മറ്റും അറ്റസ്റ്റ് ചെയ്യാന്‍ ഗസറ്റഡ് ആള്‍ക്കാരെ സമീപിക്കുന്ന നടപടികള്‍ക്ക് വിരാമമാകുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്ക്ക് അറ്റസ്റ്റ് ചെയ്താല്‍ മതിയെന്ന നിയമം കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍. അറ്റസ്റ്റേഷന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ ചട്ടം. ഇതില്‍ മാറ്റം വരുത്തുന്നത് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമാകും. കേന്ദ്ര സര്‍ക്കാറിന്റെ ഈ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകള്‍ സമയവും പണവും നഷ്ടപ്പെടുത്താതെ തന്നെ പൗരന്‍മാര്‍ക്ക് ലഭ്യമാക്കുക, ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക, പ്രധാനമായും ജനങ്ങളുടെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതോടെ ഗസറ്റഡ് ഓഫീസുകള്‍ക്ക് മുന്നില്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും ഒപ്പിട്ട് ലഭിക്കുന്നതിന് നില്‍ക്കുന്ന ബുദ്ധിമുട്ട് ഒഴിവായി കിട്ടും. ഇതുവഴി അറ്റസ്റ്റേഷന് പണം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികള്‍ക്കും അറുതിയാകും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY